രക്തശേഖരണത്തിന് ഇനി പ്രോസസിങ് ഫീ മാത്രം; അമിത നിരക്ക് പാടില്ല



ന്യൂഡൽഹി : രക്തശേഖരണത്തിന് ഇനി ആശുപത്രികളും രക്ത ബാങ്കുകളും അമിത നിരക്ക് ഈടാക്കരുതെന്നും പ്രോസസിങ് ഫീ മാത്രമേ വാങ്ങാവൂവെന്ന് കേന്ദ്രം.

രക്തം വിൽപ്പനയ്‌ക്കുള്ളതല്ല എന്ന അഭിപ്രായം കണക്കിൽ എടുത്താണ് നിർദേശമെന്ന് സംസ്ഥാനങ്ങൾക്കും കേന്ദ്ര ഭരണ പ്രദേശങ്ങൾക്കും നൽകിയ ഉത്തരവിൽ ഡ്രഗ്‌സ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യ വ്യക്തമാക്കി.


250 രൂപമുതൽ 1550 രൂപ വരെയുള്ള രക്തത്തിന്റെയോ രക്ത ഘടകങ്ങളുടെയോ ശേഖരണത്തിന് പ്രോസസിങ് ഫീസ് മാത്രമേ ഈടാക്കാവൂ എന്ന് പുതുക്കിയ മാർഗനിർദേശത്തിൽ പറയുന്നു. ഒരു യൂണിറ്റ് രക്തത്തിന് സ്വകാര്യ ആശുപത്രികൾ 3000 മുതൽ 8000 രൂപ വരെയാണ് ഈടാക്കുന്നത്. രക്തക്കുറവോ അപൂർവ രക്തഗ്രൂപ്പുകളോ ഉള്ള സന്ദർഭങ്ങളിൽ തുക കൂടും.



Post a Comment

Previous Post Next Post