ഇടുക്കിയിൽ ചൊവ്വാഴ്ച (9ാം തീയതി) എൽഡിഎഫ് ഹർത്താൽ പ്രഖ്യാപിച്ചു. ഭൂനിയമ ഭേദഗതിയിൽ ഒപ്പുവയ്ക്കാത്ത ഗവർണർക്കെതിരെ വലിയ പ്രതിഷേധമാണ് ഉയരുന്നത്. അതിനിടയിൽ വ്യാപാരി വ്യവസായി സമിതി ഗവർണറെ തൊടുപുഴയിലേക്ക് ക്ഷണിച്ചിരുന്നു. കാരുണ്യം എന്ന വ്യാപാരി കുടുംബക്ഷേമ പദ്ധതിയുടെ ഉദ്ഘാടനത്തിനായാണ് ഗവർണർ എത്തുന്നത്. ഈ നടപടിയിൽ പ്രതിഷേധിച്ചാണ് ഹർത്താൽ പ്രഖ്യാപിച്ചത്.
Post a Comment