സംസ്ഥാനത്ത് ചൂടുയരുന്നു;കണ്ണൂരാണ് പകല്‍ ചൂട് ഏറ്റവും കുടുതൽ

 


വരുന്ന രണ്ടാഴ്ച സംസ്ഥാനത്ത് ഉയര്‍ന്ന ചൂട് അനുഭവപ്പെടും. നിലവിൽ പകല്‍താപനില 36 ഡിഗ്രി സെല്‍ഷ്യസിലേക്ക് എത്തിയിട്ടുണ്ട്. കണ്ണൂരാണ് പകല്‍ ചൂട് ഏറ്റവും ഉയര്‍ന്നു നില്‍ക്കുന്നത്, 36.2 ഡിഗ്രിസെല്‍സ്യസ്. കഴിഞ്ഞ 24 മണിക്കൂറില്‍ കോട്ടയത്തും ആലപ്പുഴയിലും 35 ആണ് താപനില. കൊച്ചിയിലും കോഴിക്കോടും 34 ഡിഗ്രിസെല്‍സ്യസും രേഖപ്പെടുത്തി. ‌തുലാവര്‍ഷം നാളെയോടെ തെക്കേ ഇന്ത്യയില്‍ നിന്ന് പൂര്‍ണമായി മാറും.

Post a Comment

Previous Post Next Post