ആലക്കോട്: റിട്ട. റവന്യു ഉദ്യോഗസ്ഥനെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. അരങ്ങം നൈനി നിവാസിലെ എസ്. തോമസുകുട്ടി (60 )യാണ് മരിച്ചത്.
കൊല്ലത്തുനിന്ന് സഹോദരൻ ഫോണ്‍ വിളിച്ച് തോമസിനെ കിട്ടാത്തതിനെത്തിനെത്തുടർന്ന് അയല്‍വാസി പോയി നോക്കുമ്ബോഴാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്. മൃതദേഹത്തിന് നാലുദിവസം പഴക്കമുണ്ടെന്നാണ് പ്രാഥമിക നിഗമനം.
ഹൃദയ സ്തംഭനമാണ് മരണകാരണമെന്നും കരുതുന്നു. പതിനെട്ടാം തീയതി ഉച്ചവരെ അദ്ദേഹവുമായി സംസാരിച്ചതായി സുഹൃത്തുക്കള്‍ പറഞ്ഞു. വീട്ടില്‍ തോമസ് മാത്രമേ ഉണ്ടായിരുന്നുള്ളൂ. നായ്ക്കളെ വളർത്തുന്നത് അദ്ദേഹത്തിന് ഒരു വിനോദമായിരുന്നു.
വീടിനുള്ളില്‍ എട്ടോളം നായ്ക്കളുണ്ടായിരുന്നു. മൃതദേഹത്തിനു സമീപം ഒരു നായയെ കെട്ടിയിട്ട നിലയിലായിരുന്നു. കൊല്ലത്തുനിന്ന് സഹോദരൻ എത്തിയ ശേഷമാണ് ആലക്കോട് പോലീസിന്‍റെ നേതൃത്വത്തില്‍ ഇൻക്വസ്റ്റ് നടപടികള്‍ പൂർത്തീകരിച്ചത്. പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം പരിയാരത്തെ കണ്ണൂർ ഗവ. മെഡിക്കല്‍ കോളജില്‍ നിന്ന് ഇന്നലെ വൈകുന്നേരത്തോടെ സ്വദേശമായ കൊല്ലം കുണ്ടറയിലേക്ക് കൊണ്ടുപോയി. സംസ്കാരം ഇന്ന് ഒന്പതിന് കുണ്ടറ പടപ്പക്കര സെന്‍റ് ജോസഫ്സ് പള്ളിയില്‍.
ആലക്കോട്, തിമിരി, ഉദയഗിരി എന്നിവിടങ്ങളില്‍ വില്ലേജ് അസിസ്റ്റന്‍റായും തളിപ്പറമ്ബ് താലൂക്കിലും ജോലി ചെയ്തിരുന്നു. എൻഎച്ച് ലാൻഡ് അക്വസിഷൻ ഓഫീസറായി വിരമിച്ചു. ഭാര്യ: ലീല (റിട്ട. മുഖ്യാധ്യാപിക). മകള്‍: നൈനി (ബിഎഡ് വിദ്യാർഥിനി). സഹോദരങ്ങള്‍: കല്ലട ഫ്രാൻസിസ് (സംസ്ഥാന ജനറല്‍ സെക്രട്ടറി, കേരളാ കോണ്‍ഗ്രസ്-ജേക്കബ് ), ജോർജുകുട്ടി (എഇഒ, കൊല്ലം), അലക്സാഡ്രിയ, പരേതരായ എസ്. ജെറോം (ഫിനാൻസ് അഡീഷണല്‍ സെക്രട്ടറി, സെക്രട്ടേറിയറ്റ്), മേരിക്കുട്ടി.
Post a Comment