എന്തൊക്കെ ചെയ്തിട്ടും മുടി കൊഴിയുന്നോ ? എങ്കില്‍ ഇത് ഒന്ന് ട്രൈ ചെയ്തു നോക്കു

 


ഏറെ സ്വാദിഷ്‌ഠവും പോഷക സമ്ബുഷ്ടമായ ഫലങ്ങളില്‍ ഒന്നാണ്‌ പ്ലം. രുചികരമായ ഈ പഴത്തില്‍ ധാരാളം പൊട്ടാസ്യം അടങ്ങിയിട്ടുണ്ട്.

കൂടാതെ പോഷകങ്ങളും ധാരാളം ആന്റിഓക്‌സിഡന്റുകളും അടങ്ങിയിട്ടുണ്ട്. പഴമായും സംസ്‌കരിച്ചും ഉണക്കിയും പ്ലം കഴിക്കാം. ഉണക്കിയ പ്ലം പഴം നിങ്ങള്‍ കഴിച്ചിട്ടുണ്ടോ? പോഷകങ്ങളും ആന്റിയോക്‌സിഡന്റ്‌സും അടങ്ങിയ പ്ലം പഴം ഉണക്കി കഴിച്ചാല്‍ പത്തിരട്ടി ഗുണം ലഭിക്കുമെന്നാണ് പറയുന്നത്.


പ്ലം കഴിക്കുന്നത് നിങ്ങളുടെ പ്രതിരോധശേഷി വര്‍ധിപ്പിക്കാൻ സഹായിക്കുന്നു. ഇത് പനി, ജലദോഷം എന്നിവയില്‍ നിന്ന് സംരക്ഷണം നല്‍കും. ശക്തമായ ടിഷ്യൂകളുടെ വളര്‍ച്ചയെ പ്രോത്സാഹിപ്പിക്കുന്നതിനും പ്ലം മികച്ചതാണ്.


പ്ലം അഡ്രീനല്‍ ഗ്രന്ഥിയുടെ ക്ഷീണം മാറ്റുന്നു. ഇത് മുടി കൊഴിച്ചില്‍ നിര്‍ത്തുന്നു. ഉയര്‍ന്ന ഇരുമ്ബിന്റെ അംശവും മെച്ചപ്പെട്ട രക്തചംക്രമണ ഗുണവും ഉള്ളതിനാല്‍ ഇത് മുടിയുടെ വളര്‍ച്ചയെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു.


ശരീരത്തിലെ വിളര്‍ച്ച ഇല്ലാതാക്കാൻ ഇത് കഴിച്ചാല്‍ മതി. അയേണ്‍ അടങ്ങിയ ഇവ അനീമിയ പോലുള്ള രോഗം ഇല്ലാതാക്കും. 


തടി കുറയ്ക്കാൻ ആഗ്രഹിക്കുന്നവര്‍ ഉണക്കിയ പ്ലം പഴം കഴിച്ചാല്‍ മതി. അല്ലെങ്കില്‍ ഇതിന്റെ ജ്യൂസ് കുടിക്കുക.


ഇതിലടങ്ങിയിരിക്കുന്ന ബീറ്റാ കരോട്ടീൻ കണ്ണിനുണ്ടാകുന്ന തിമിരം പോലുള്ള രോഗങ്ങളെ പ്രതിരോധിക്കും. നല്ല കാഴ്ചശക്തി വര്‍ദ്ധിപ്പിക്കുകയും ചെയ്യും.


ഉണക്കിയ പ്ലം ജ്യൂസില്‍ ധാരാളം വൈറ്റമിൻ അടങ്ങിയിട്ടുണ്ട്. ഇത് ചര്‍മത്തിനും ശരീര വളര്‍ച്ചയ്ക്കും നല്ലതാണ്.


അസ്ഥികള്‍ക്കുണ്ടാകുന്ന ക്ഷതം സന്ധിവേദന ഇവയൊക്കെ മാറ്റാൻ ഉണക്കിയ പ്ലം കഴിച്ചാല്‍ മതി.


ഉണക്കിയ പ്ലം കഴിക്കുന്നതിലൂടെ നിങ്ങളുടെ ശരീരത്തിലെ കൊളസ്‌ട്രോളിന്റെ അളവ് ബാലൻസ് ചെയ്ത് കൊണ്ടുപോകാം.


ഉണക്കിയ പ്ലം കഴിക്കുന്നത് കൊണ്ടുള്ള മറ്റൊരു ഗുണമാണ് മലബന്ധം തടയാം. ഉണക്കിയ പ്ലം ജ്യൂസ് കുടിക്കുക.


ഉണക്കിയ പ്ലം പഴം കൊണ്ടുണ്ടാക്കുന്ന ജ്യൂസ് കഴിച്ചാല്‍ മൂലക്കുരു നീക്കം ചെയ്യാം. ഇത് രക്തക്കുഴലുകളുടെ പ്രവര്‍ത്തനത്തെ സഹായിക്കുന്നു.


ഉണക്കിയ പ്ലം കഴിക്കുന്നതിലൂടെ രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാം. ഇത് എന്നും ബാലൻസ് ചെയ്ത് കൊണ്ടുപോകാം. ഫൈബര്‍ ധാരാളം അടങ്ങിയിട്ടുണ്ട്. പ്രമേഹ രോഗത്തെ ഇല്ലാതാക്കാം.


ദിവസവും ഉണക്കിയ പ്ലം പഴം മൂന്നോ ആറോ കഴിച്ചാല്‍ രക്തസമ്മര്‍ദ്ദം കുറയുമെന്നാണ് പഠനങ്ങള്‍ പറയുന്നത്. ഇത് ശരീരത്തിലെ ചീത്ത കൊളസ്‌ട്രോള്‍ ഇല്ലാതാക്കി ഹൃദയത്തെ സംരക്ഷിക്കുന്നു. ഹൃദ്രോഗം പോലുള്ള രോഗങ്ങളില്‍ നിന്നും രക്ഷപ്പെടാം.

Post a Comment

Previous Post Next Post