സംസ്ഥാന സ്കൂള്‍ കലോത്സവം: കണ്ണൂര്‍ മുന്നില്‍ തന്നെ; തൊട്ടുപിന്നില്‍ പാലക്കാടും കോഴിക്കോടും

 


കൊല്ലം: സംസ്ഥാന സ്കൂള്‍ കലോത്സവത്തില്‍ കണ്ണൂര്‍ മുന്നില്‍ തന്നെ. മൂന്നാം ദിവസം പിന്നിടുമ്ബോള്‍ 674 പോയിന്റുമായാണ് കണ്ണൂര്‍ ജില്ല മുന്നേറുന്നത്.

648 പോയന്റുമായി പാലക്കാടും കോഴിക്കോടും ഒപ്പത്തിനൊപ്പം രണ്ടാമത് തുടരുകയാണ്.

631 പോയിന്റുള്ള തൃശൂരാണ് മൂന്നാമത്. ആതിഥേയരായ കൊല്ലം 623 പോയിന്റുമായി അഞ്ചാം സ്ഥാനത്താണുള്ളത്.

54 മത്സരങ്ങളാണ് ഇന്ന് ഉണ്ടാവുക. ഹൈസ്കൂള്‍ വിഭാഗം ഭരതനാട്യം, സംഘനൃത്തം, നാടകം, ഹയര്‍സെക്കൻഡറി വിഭാഗം കേരളനടനം, നാടോടിനൃത്തം, ചവിട്ടുനാടകം, കോല്‍ക്കളി, മോണോആക്‌ട്, ഹൈസ്കൂള്‍ വിഭാഗം മിമിക്രി തുടങ്ങിയ ജനപ്രിയ ഇനങ്ങളും ഇന്ന് അരങ്ങിലെത്തും.

Post a Comment

Previous Post Next Post