കണ്ണൂര്‍: നിക്ഷേപത്തട്ടിപ്പ് കേസില്‍ റോയല്‍ ട്രാവന്‍കൂര്‍ കമ്ബനി ചെയര്‍മാനും എംഡിയുമായ രാഹുല്‍ ചക്രപാണിയെ അറസ്റ്റ്ചെയ്ത് ജാമ്യത്തില്‍വിട്ടു.
കണ്ണൂര്‍ ജുഡീഷല്‍ ഒന്നാം ക്ലാസ് കോടതിയാണ് ജാമ്യം അനുവദിച്ചത്.
കണ്ണൂര്‍ ടൗണ്‍ സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത രണ്ടു കേസുകളിലും പരാതിക്കാര്‍ക്ക് പണം തിരികെ നല്‍കുമെന്ന കമ്ബനിയുടെ ഉറപ്പിലാണ് ജാമ്യം. റോയല്‍ ട്രാവന്‍കൂര്‍ ഫെഡറേഷന്‍റെ ഓഫീസില്‍നിന്നാണ് രാഹുല്‍ ചക്രപാണിയെ കണ്ണൂര്‍ ടൗണ്‍ പോലീസ് കഴിഞ്ഞദിവസം കസ്റ്റഡിയിലെടുത്തത്. ചോദ്യം ചെയ്യലിനെ തുടര്‍ന്ന് ഇന്നലെ ഉച്ചയോടെ അറസ്റ്റ് രേഖപ്പെടുത്തി. തുടര്‍ന്ന് കോടതിയില്‍ ഹാജരാക്കുകയും ജാമ്യം അനുവദിക്കുകയുമായിരുന്നു.
രാഹുല്‍ ചക്രപാണി കണ്ണൂരിലെ ഓഫീസിലുണ്ടെന്ന വിവരം അറിഞ്ഞ് എത്തിയ നിക്ഷേപകര്‍ ഓഫീസ് വളയുകയും തങ്ങളുടെ നിക്ഷേപം തരണമെന്ന ആവശ്യപ്പെടുകയും ചെയ്തിരുന്നു.
വിവരം അറിഞ്ഞെത്തിയ ടൗണ്‍പോലീസ് നിക്ഷേപകരുമായും രാഹുല്‍ ചക്രപാണിയുമായും സംസാരിച്ചെങ്കിലും നിക്ഷേപകരുടെ ആശങ്കയ്ക്ക് പരിഹാരം കാണാനായില്ല. ബഹളം തുടര്‍ന്നതോടെയായിരുന്നു പോലീസ് ചക്രപാണിയെ കസ്റ്റഡിയിലെടുത്തത്.
Post a Comment