തളിപ്പറമ്പില്‍ ഹോട്ടലുകളില്‍ റെയിഡ്-പഴകിയ ഭക്ഷ്യവസ്തുക്കല്‍ പിടിച്ചെടുത്തു


തളിപ്പറമ്പ്: തളിപ്പറമ്പില്‍ ഹോട്ടലുകളില്‍ പരിശോധന, പഴകിയ ഭക്ഷ്യവസ്തുക്കള്‍ പിടിച്ചെടുത്തു.ഇന്ന് രാവിലെ തളിപ്പറമ്പ് നഗരസഭാ ക്ലീന്‍സിറ്റി മാനേജര്‍ കെ.പി.രഞ്ജിത്ത്കുമാറിന്റെ നേതൃത്വത്തില്‍ ചിറവക്കിലെ വിവിധ ഹോട്ടലുകളിലാണ് റെയിഡ് നടന്നത്.
ഹോട്ടല്‍ ഹൈവേ-ഇന്‍, രാജരാജേസ്വര ഹോട്ടല്‍, ഹോട്ടല്‍ ഈറ്റ് ആന്റ് ഡ്രിങ്ക്, എ വണ്‍ ഊട്ടുപുര എന്നിവിടങ്ങളിലാണ് റെയിഡ് നടന്നത്.
പഴകിയ ഭക്ഷ്യവസ്തുക്കള്‍, നിരോധിത പ്ലാസ്റ്റിക്ക് പാക്കറ്റുകള്‍, ഡിസ്‌പോസിബില്‍പ്ലേറ്റുകള്‍, ഗ്ലാസുകള്‍ എന്നിവയാണ് പിടിച്ചെടുത്തത്.

ഇവര്‍ക്ക് നോട്ടീസ് നല്‍കുമെന്ന് ആരോഗ്യവിഭാഗം പറഞ്ഞു.
സീനിയര്‍ പബ്ലിക്ക് ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ കെ.പി.സിദ്ദിക്ക്, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരായ പി.ലതീഷ്, കെ.പി.ശ്രീഷ, പി.രസിത എന്നിവരും പരിശോധനകളില്‍ പങ്കെടുത്തു.
അടുത്ത ദിവസങ്ങളിലും പരിശോധന തുടരുമെന്ന് ക്ലീന്‍സിറ്റി മാനേജര്‍ രഞ്ജിത്ത്കുമാര്‍ അറിയിച്ചു.

Post a Comment

Previous Post Next Post