കൊല്ലത്തിന്റെ മണ്ണിൽ മിന്നും വിജയം;റിഗ ബാബു ആലക്കോടിന്റെ അഭിമാനമായി



ആലക്കോട്: കൊല്ലത്ത് നടക്കുന്ന 62-ാമത്സംസ്ഥാന സ്കൂൾ കലോത്സവത്തിൽ പങ്കെടുത്ത രണ്ടിനങ്ങളിലും കണ്ണൂർ ജില്ലക്ക് വേണ്ടി എ ഗ്രേഡ് നേടി ആലക്കോട് എൻ.എസ്.എസ് ഹയർസെക്കണ്ടറി സ്കൂൾ പ്ലസ് ടൂ വിദ്യാർത്ഥിനി റിഗബാബു മലയോരത്തിന്റെ അഭിമാനമായി.ഹയർസെകണ്ടറിവിഭാഗം മലയാളം പ്രസംഗം, മലയാളം കഥാരചന എന്നീ മത്സരങ്ങളിലാണ് റിഗ മിന്നും വിജയം നേടിയത്. നേരത്തെ സംസ്ഥാന സാമൂഹ്യ ശാസ്ത്ര മേളയിൽ പ്രസംഗത്തിൽ എ ഗ്രേഡും ദേശാഭിമാനി അക്ഷരമുറ്റം കഥാരചനയിൽ സംസ്ഥാനതലത്തിൽ ഒന്നാം സ്ഥാനവും നേടിയിരുന്നു. പ്രസംഗ മത്സരത്തിൽ നിരവധി സമ്മാനങ്ങൾ നേടിയ റിഗ് ബാബു മികച്ച പ്രഭാഷക കൂടിയാണ്. ആലക്കോട്ടെ ബാബു ജോസഫിന്റെയും ബിന്ദുവിന്റെയും മകളാണ്.

Post a Comment

Previous Post Next Post