കൊച്ചിയില്‍ പുതിയ ക്രിക്കറ്റ് സ്റ്റേഡിയം വരുന്നു; സ്ഥലത്തിന് ബിസിസിഐ അംഗീകാരം

കൊച്ചി: എറണാകുളത്ത് പുതിയ ക്രിക്കറ്റ് സ്റ്റേഡിയം നിർമ്മിക്കാൻ ഒരുങ്ങി കേരള ക്രിക്കറ്റ് അസോസിയേഷൻ. സ്ഥലം കണ്ടെത്തി ഭൂ ഉടമകളുമായി ധാരണയില്‍ എത്തിയെന്ന് കേരള ക്രിക്കറ്റ് അസോസിയേഷൻ പ്രസിഡന്‍റ് ജയേഷ് ജോർജ് പറഞ്ഞു.

നെടുമ്ബാശ്ശേരിക്കടുത്ത് അത്താണിയില്‍ ദേശീയപാത 544-നോട് ചേര്‍ന്നാണ് പുതിയ അന്താരാഷ്‌ട്ര ക്രിക്കറ്റ് സ്റ്റേഡിയം വരുന്നത്.

'കൊച്ചി സ്പോർട്സ് സിറ്റി' എന്ന പേരിലാണ് പദ്ധതി ഒരുങ്ങുന്നത്. രാജ്യാന്തര സ്റ്റേഡിയം ഉള്‍പ്പെടെ മള്‍ട്ടി സ്പോർട്സ് സിറ്റി നിർമിക്കുകയാണ് ലക്ഷ്യമെന്ന് കെസിഎ പ്രസിഡന്റ് ജയേഷ് ജോർജ് വ്യക്തമാക്കി. ഇതിന്റെ വിശദമായ രൂപരേഖയാണ് കെസിഎ മുഖ്യമന്ത്രി പിണറായി വിജയന് കൈമാറിയത്.

നെടുമ്ബാശ്ശേരിയില്‍ കണ്ടെത്തിയ ഭൂമിക്ക് ബി.സി.സി.ഐയുടെ അംഗീകാരം ലഭിച്ചതായി കേരള ക്രിക്കറ്റ് അസോസിയേഷൻ പ്രസിഡന്‍റ് ജയേഷ് ജോർജ് പറഞ്ഞു. മറ്റു നടപടികളുമായി കെ.സി.എ മുന്നോട്ടുപോവുകയാണ്.

സ്റ്റേഡിയം നിർമാണത്തിനായി 750 കോടിയോളം രൂപയാണ് കെ.സി.എ ചെലവ് പ്രതീക്ഷിക്കുന്നത്. അടുത്ത വർഷത്തോടെ നിർമാണം പൂർത്തിയാക്കാൻ കഴിയുമെന്ന് ക്രിക്കറ്റ് അസോസിയേഷൻ വിലയിരുത്തുന്നു.

Post a Comment

Previous Post Next Post