ആലക്കോട്: ആലക്കോട് പാലത്തിന്റെ അപ്രോച്ച് റോഡ് ടാറിംഗ് വൈകുന്നു. ടാറിംഗ് സാധനങ്ങൾ എത്താൻ വൈകുന്നത് മൂലം ടാറിംഗ് പ്രവർത്തനങ്ങൾ നിർത്തിവെച്ചു. നേരത്തെ 7 മണിക്ക് ടാറിംഗ് പ്രവർത്തനങ്ങൾ കഴിഞ്ഞ് റോഡ് ഗതാഗതത്തിന് തുറക്കുന്നാണ് പൊതുമരാമത്ത് ഉദ്യോഗസ്ഥർ അറിയിച്ചത്. എന്നാൽ ഇതുവരെ റോഡ് തുറക്കാൻ കഴിയാത്തത് ജനങ്ങളുടെ ഇടയിൽ പ്രതിഷേധം തുടങ്ങിയുണ്ട്.
വാഹനങ്ങൾ ആലക്കോട് നിന്നും അരങ്ങത്ത് നിന്നും തിരിച്ചുവിട്ടിരിക്കുകയാണ്.
ചെറിയ വാഹങ്ങൾക്ക് ബസ് സ്റ്റാൻഡിൽ പ്രവേശിച്ചു മേരി മാതാ കോളേജിന്റെ സൈഡിലൂടെ പോകാൻ സാധിക്കും
വലിയ വാഹനങ്ങൾ അരങ്ങം- നെല്ലിപ്പാറ- തടിക്കടവ് വഴി ചാണാക്കുണ്ടിലേക്കും ഇതേ വഴി വാഹനങ്ങൾ പോകണം

Post a Comment