തൃശൂരിൽ കാർ പാറമടയിലേക്ക് മറിഞ്ഞു; മൂന്ന് പേര്‍ക്ക് ദാരുണാന്ത്യം


തൃശൂർ : മാള കുഴിക്കാട്ടുശേരി വരദനാട് ക്ഷേത്രത്തിന് സമീപം അപകടത്തില്‍പെട്ട കാര്‍ പാറമടയിലേക്ക് മറിഞ്ഞ് മൂന്നുപേര്‍ക്ക് ദാരുണാന്ത്യം.കൊമ്ബിടിഞ്ഞാമക്കല്‍ സ്വദേശികളായ മൂത്തേടത്ത് ശ്യാം, പുന്നേലി പറമ്ബില്‍ ജോര്‍ജ്, പടിഞ്ഞാറേ പുത്തൻചിറ താക്കോല്‍ക്കാരൻ ടിറ്റോ എന്നിവരാണ് മരിച്ചത്.

രാത്രി 11:00 മണിയോടുകൂടിയാണ് അപകടമുണ്ടായത്. എതിരെ വന്ന ബൈക്ക് യാത്രക്കാരാണ് കാറ് പാറമടയിലേക്ക് വീഴുന്നത് കണ്ടത്.

ആളൂര്‍ പൊലീസും മാള പൊലീസും മാള ഫയര്‍ഫോഴ്സും സ്ഥലത്തെത്തിയെങ്കിലും 40 അടിയിലും കൂടുതല്‍ താഴ്ചയുള്ള പാറമട ആയതിനാല്‍ സ്കൂബ ഡൈവേഴ്സ് എത്തിയാണ് മൃതദേഹം കരയ്ക്കടുപ്പിച്ചത്. 

മൃതദേഹം കുഴിക്കാട്ടുശേരി മറിയം ത്രേസ്യ ഹോസ്പിറ്റല്‍ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

#three #dies #after #car #fell #quarry #mala #thrissur

Post a Comment

Previous Post Next Post