പാത്തൻപാറയിലെ കര്‍ഷക ആത്മഹത്യ :എം എല്‍ എ ഒരു മാസത്തെ ശമ്പളം കൈമാറി


കരുവഞ്ചാല്‍ : കടക്കെണി മൂലം കഴിഞ്ഞ ദിവസം ആത്മഹത്യ ചെയ്ത പാത്തൻപാറയിലെ ജോസിന്റെ കുടുംബതിനു താല്ക്കലിക ആശ്വാസമായി തന്റെ ഒരു മാസത്തെ ശമ്ബളം നല്‍കി എം എല്‍ എ.

കഴിഞ്ഞ ദിവസം കരുവഞ്ചാലില്‍ നടന്ന ഉപവാസ സമര വേദിയില്‍ സജീവ് ജോസഫ് എം എല്‍ എ സഹായ വഗ്ദനം സൂചിപ്പിചിരുന്നു.

മുഖ്യമന്ത്രിയുടെ ഓഫീസില്‍ നേരിട്ടെത്തി കുടുംബതിന്റെ സംരക്ഷണം അവശ്യപ്പെട് കത്ത് നല്‍കിയ ശേഷമാണ് പാത്തൻപാറ വീടിലെത്തി ഒരു മാസത്തെ ശമ്ബളം മരണപ്പെട്ട ജോസിന്റെ സഹധര്‍മിണിക്ക് കൈമാറിയത്. ടോമി കുമ്ബടിമാക്കല്‍, ബാബു പള്ളിപ്പുറം, വി എ റഹിം തുടങ്ങിയ നേതാക്കള്‍ ഒപ്പമുണ്ടയിരുന്നു.

Karuvanchal

Post a Comment

Previous Post Next Post