യോനോ ആപ്പ് ബ്ലോക്കായെന്ന് സന്ദേശം; കാഞ്ഞങ്ങാട് സ്വദേശിക്ക് നഷ്‌ടമായത് 5.5 ലക്ഷം രൂപ


കാസര്‍കോട്: എസ്ബിഐയുടെ യോനോ ആപ്ലിക്കേഷന്റെ പേരില്‍ വീണ്ടും തട്ടിപ്പ്. ആപ്ലിക്കേഷൻ ബ്ലോക്കായെന്ന് പറഞ്ഞു വ്യാജ സന്ദേശമെത്തിയതിന് പിന്നാലെ കാഞ്ഞങ്ങാട് സ്വദേശിക്ക് നഷ്‌ടമായത് 5.5 ലക്ഷം രൂപ.
ജനുവരി 10-ന് ആണ് ഇദ്ദേഹത്തിന്റെ ഫോണില്‍ യോനോ ആപ്ലിക്കേഷൻ ബ്ലോക്കായെന്ന്‌ പറഞ്ഞ് സന്ദേശമെത്തിയത്. തൊട്ടുപിന്നാലെ ഇതേ നമ്ബറില്‍ ബാങ്കിന്റെ ഹെഡ് ഓഫീസില്‍ നിന്നാണെന്ന് പറഞ്ഞു വിളിയെത്തി. ആപ്പിന്റെ ബ്ലോക്ക് മാറ്റാമെന്ന് അറിയിച്ചു. തുടരെ മൂന്ന് ഒടിപി നമ്ബര്‍ മനോഹരയുടെ ഫോണിലേക്ക് വന്നു. വിളിച്ചയാള്‍ക്ക് ഒടിപി പറഞ്ഞു കൊടുക്കുകയും ചെയ്തു. പിന്നാലെ ബ്ലോക്ക് മാറ്റിയെന്നും പറഞ്ഞ് ഫോണ്‍ കട്ട് ചെയ്‌തു.

അല്പ സമയത്തിനുള്ളില്‍ പണം പിൻവലിച്ചതായ സന്ദേമെത്തിയപ്പോഴാണ് തട്ടിപ്പിനിരയായ കാര്യം മനോഹരയ്‌ക്ക് മനസ്സിലായത്. 5,54,000 രൂപയാണ് അക്കൗണ്ടിലുണ്ടായിരുന്നത്.

രണ്ടു തവണയായാണ് പണം പിൻവലിച്ചത്. ആദ്യം 4,99,900 രൂപയും പിന്നാലെ 50,000 രൂപയും. ഉടൻ ബാങ്കില്‍ വിളിച്ച്‌ വിവരം പറഞ്ഞു. ബാങ്കിന്റെ കൊല്‍ക്കത്ത ശാഖയിലെ അക്കൗണ്ടിലേക്കാണ് പണം പോയതെന്നു മനസിലായി. ബാങ്ക് അധികൃതര്‍ ആ അക്കൗണ്ട് ബ്ലോക്ക് ചെയ്യുമ്ബോഴേക്കും 3,69,990 രൂപ എടുത്തിരുന്നു.

Post a Comment

Previous Post Next Post