കണ്ണൂർ മേയർ രാജിവച്ചു

കണ്ണൂർ കോർപറേഷൻ മേയർ കോൺഗ്രസ് നേതാവായ ടിഒ മോഹനൻ രാജിവച്ചു. കോൺഗ്രസ് - മുസ്ലീം ലീഗ് ധാരണപ്രകാരമാണ് മേയറുടെ രാജി. മൂന്നു വർഷത്തിനുശേഷമാണ് കോൺഗ്രസ് മേയർ രാജി വയ്ക്കുന്നത്. അടുത്ത 2 വർഷം മുസ്ലീം ലീഗിനാണ് മേയർ സ്ഥാനം.  പുതിയ മേയർ ആരാകണമെന്ന കാര്യത്തിൽ തീരുമാനമെടുത്തിട്ടില്ലെന്നാണ് മുസ്‌ലിം ലീഗ് ജില്ലാ നേതൃത്വം അറിയിച്ചു. അതേസമയം ഡെപ്യൂട്ടി മേയർ കെ ഷബീന രണ്ടാഴ്ചക്കാലം മേയറുടെ പൂർണ ചുമതലകൾ നിർവഹിക്കും.

Post a Comment

Previous Post Next Post