കണ്ണൂര്‍: കണ്ണൂര്‍ സെൻട്രല്‍ ജയിലില്‍ തടവുകാര്‍ തമ്മില്‍ ഏറ്റുമുട്ടി ഒരു തടവുകാരന് തലയ്ക്ക് പരിക്കേറ്റു. ജയിലിലെ പതിനൊന്നാം ബ്ലോക്കിനടുത്ത് ഇന്നലെ ഉച്ചക്ക് ശേഷമാണ് തടവുകാര്‍ തമ്മില്‍ തല്ലിയത്.
ആക്രമണത്തില്‍ മോഷണക്കേസ് പ്രതി നൗഫലിന് പരിക്കേറ്റിട്ടുണ്ട്. ഇയാള്‍ ജില്ലാ ആശുപത്രിയില്‍ ചികിത്സയിലാണ്. കാപ്പ തടവുകാരൻ അശ്വിൻ ആക്രമിച്ചെന്നാണ് നൗഫലിൻ്റെ പരാതി. അതേസമയം, സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു.
Kannur
Post a Comment