കര്‍ഷക ആത്മഹത്യ: കരുവഞ്ചാലില്‍ യുവജന പ്രതിഷേധം

കരുവഞ്ചാല്‍: ആലക്കോട് പാത്തൻപാറയിലെ കര്‍ഷകൻ ജോസ് കടബാധ്യത മൂലം ആത്മഹത്യ ചെയ്തതില്‍ പ്രതിഷേധിച്ച്‌ യൂത്ത് കോണ്‍ഗ്രസ് ഇരിക്കൂര്‍ നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ പന്തം കൊളുത്തി പ്രകടനം നടത്തി.


ജില്ലാ പ്രസിഡന്‍റ് വിജില്‍ മോഹനൻ ഉദ്ഘാടനം ചെയ്തു. പ്രിൻസ് പുഷ്പകുന്നേല്‍ അധ്യക്ഷത വഹിച്ചു. 

യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി മുഹ്‌സിൻ കാതിയോട് മുഖ്യ പ്രഭാഷണം നടത്തി. സജീവ് ജോസഫ് എംഎല്‍എ. ഐബിൻ ജേക്കബ്, ദിലീപ് മാത്യു, അബിൻ വടക്കേക്കര, പി.യു.സുഹൈല്‍, രഞ്ജി അറബി, എം.എസ് അല്‍ത്താഫ് തടങ്ങിയവര്‍ പ്രസംഗിച്ചു.

Post a Comment

Previous Post Next Post