തളിപ്പറമ്പ്: ഏഴാംമൈലില്‍ വാഹനാപകടം.മൂന്നു വാഹനങ്ങളാണ് കൂട്ടിയിടിച്ചത്. അപകടത്തില്‍ രണ്ടു പേര്‍ക്ക് പരിക്കേറ്റു.
ഏഴാംമൈല്‍ എംആര്‍ഐ ഹോട്ടലിന് മുന്നിലായിരുന്നു അപകടം. തളിപ്പറമ്ബ് ഭാഗത്തുനിന്നും വരികയായിരുന്ന കെഎസ്‌ആര്‍ടിസി ബസ് കെഎസ്‌ഇബിയുടെ പ്രവര്‍ത്തിക്കായെത്തിയെത്തിയ പിക്കപ്പ് വാനില്‍ ഇടിച്ചായിരുന്നു അപകടം. ഇടിയുടെ ആഘാതത്തില്‍ പിക്കപ്പ് വാൻ മുന്നിലുണ്ടായ കാറിനെ ഇടിക്കുകയായിരുന്നു.
നിയന്ത്രണംവിട്ട കാര്‍ എംആര്‍എ യുടെ മതില്‍ തകര്‍ത്ത് സമീപത്തെ തേക്കുമരത്തില്‍ ഇടിച്ചാണ് നിന്നത്. കാറ് പൂര്‍ണമായും തകര്‍ന്നു. അപകടത്തില്‍ കാറില്‍ ഉണ്ടായിരുന്ന ഡോക്ടര്‍ ഭഗത്തിന് കഴുത്തിനും, മാതമംഗലം സ്വദേശി ജിക്സന് കാലിനും പരിക്കേറ്റു. ഇരുവരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Post a Comment