ഒട്ടകപ്പുറത്തെ കല്യാണ ആഘോഷം അതിരുവിട്ടു; കണ്ണൂരില്‍ വരനെതിരെ കേസ്

കണ്ണൂര്‍ : കല്യാണ ആഘോഷം അതിരുവിട്ടതോടെ കണ്ണൂരില്‍ വരനെതിരെ പൊലീസ് കേസെടുത്തു.

വാരം ചതുരക്കിണര്‍ സ്വദേശി റിസ്വാനും ഒപ്പമുണ്ടായിരുന്ന ഇരുപത്തഞ്ചോളം പേര്‍ക്കുമാണ് കേസെടുത്തത്.


ഒട്ടകപ്പുറത്തെത്തിയ വരനും സംഘവും മട്ടന്നൂര്‍-കണ്ണൂര്‍ പാതയില്‍ ഗതാഗത തടസ്സമുണ്ടാക്കിയിരുന്നു. 

പൊലീസെത്തിയാണ് സംഘത്തെ സ്ഥലത്തുനിന്ന് മാറ്റിയത്. അന്യായമായി സംഘം ചേര്‍ന്നതിനും ഗതാഗത തടസ്സമുണ്ടാക്കിയതിനുമാണ് ചക്കരക്കല്‍ പൊലീസ് കേസെടുത്തത്.

വഴിമുടക്കിയുളള കല്യാണ ഘോഷയാത്ര ആഘോഷത്തിന്റെ വീഡിയോകളും സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. പിന്നാലെയാണ് കേസെടുത്തത്.

#wedding #celebration #camel #over #top; #Case #against #groom #Kannur

Post a Comment

Previous Post Next Post