കണ്ണൂർ അമ്പാടി ടെക്സ്റ്റൈൽ മില്ലിൽ വൻ തീപിടുത്തം

കണ്ണൂർ താഴെചൊവ്വ കിഴ്ത്തള്ളി അമ്പാടി ടെക്സ്റ്റൈൽ മില്ലിൽ തീപിടുത്തം. 3 യുണിറ്റ് ഫയർഫോഴ്സ് സ്ഥലത്തെത്തി തീയണക്കുകയാണ്. മില്ല് പൂർണമായും കത്തിനശിച്ചിട്ടുണ്ട്. ആളപായമില്ല എന്നാണ് ഇതുവരെ ലഭിക്കുന്ന വിവരം. ഷോർട് സർക്യൂട്ട് ആവാം തീപിടുത്തത്തിന് കാരണം എന്നാണ് പ്രാഥമിക നിഗമനം. പുലർച്ചയോടെയാണ് തീപിടുത്തം ഉണ്ടായത്. ലക്ഷങ്ങളുടെ നാശനഷ്ടമുണ്ടായതായാണ് കണക്കാക്കുന്നത്. നിലവിൽ തീയണയ്ക്കാൻ ശ്രമം തുടരുകയാണ്.

Post a Comment

Previous Post Next Post