അബദ്ധത്തില്‍ കിണറ്റില്‍ വീണ് ഗര്‍ഭിണിയായ യുവതി; രക്ഷകരായി അഗ്നിശമന സേന

അബദ്ധത്തില്‍ കിണറ്റില്‍ വീണ ഗര്‍ഭിണിയായ യുവതിക്ക് രക്ഷകരായി അഗ്നിശമന സേന. പന്തക്കല്‍ ഹസൻ മുക്കിലെ 24കാരിയാണ് വീട്ടിലെ ഇരുപതടിയോളം താഴ്ച്ചയുള്ള കിണറ്റില്‍ വീണത്.
ഇന്ന് രാവിലെ 8.45 ഓടെയാണ് സംഭവം. വിവരമറിഞ്ഞ് മാഹിയില്‍ നിന്ന് എത്തിയ അഗ്നിശമന സേന നാട്ടുകാരുടെ സഹായത്തോടെ യുവതിയെ സുരക്ഷിതമായി മുകളിലേക്ക് എത്തിക്കുകയായിരുന്നു.

ലീഡിങ്ങ് ഫയര്‍മാൻ ടി.രഞ്‌ജിത്ത് ലാലിന്റെ നേതൃത്വത്തില്‍ ഫയര്‍മാൻ മാരായ വി.പി.ബിജു, യു.കെ. രാകേഷ്, സി.സിറോഷ് , ഡ്രൈവര്‍ ഭാസ്ക്കര്‍ ബാബു എന്നിവര്‍ രക്ഷാദൗത്യസംഘത്തിലുണ്ടായിരുന്നു. 


Post a Comment

Previous Post Next Post