കലിംഗ സൂപ്പർ കപ്പിൽ ഗ്രൂപ്പ് ഘട്ടത്തിലെ ആദ്യ മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സ് ഷില്ലോംഗ് ലജോംഗിനെ പരാജയപ്പെടുത്തി. ഒന്നിനെതിരെ 3 ഗോളുകൾക്ക് ആയിരുന്നു കേരള ബ്ലാസ്റ്റേഴ്സിന്റെ വിജയം. ഇരട്ട ഗോൾ നേടിയ പെപ്രയും മൂന്നാം ഗോൾ നേടിയ ഐമനുമാണ് സ്കോറർമാർ. പെനാൽട്ടി ലക്ഷ്യത്തിൽ എത്തിച്ച റെനാൻ പൗളീനോ ആണ് ഷില്ലോംഗിനായി സ്കോർ ചെയ്തത്. ജനുവരി 15ന് നടക്കുന്ന രണ്ടാം മത്സരത്തിൽ ബ്ലാസ്റ്റേഴ്സ് ജംഷദ്പൂരിനെ നേരിടും.

Post a Comment