ജനങ്ങള്‍ക്ക് ഉല്ലസിക്കാൻ സംസ്ഥാനത്തെ എല്ലാ പഞ്ചായത്തുകളിലും ഹാപ്പിനസ് പാര്‍ക്ക് ഒരുങ്ങുന്നു

 


സംസ്ഥാനത്തെ എല്ലാ പഞ്ചായത്തുകളിലും ഹാപ്പിനസ് പാര്‍ക്ക് ഒരുങ്ങുന്നു. പാര്‍ക്കിനായി തദ്ദേശ ഭരണ സ്ഥാപനങ്ങള്‍ 50 സെന്റ് ഭൂമിയെങ്കിലും കണ്ടെത്താൻ നിര്‍ദേശം നല്‍കി.

ഇതിനായി വികസന ഫണ്ട് ഉപയോഗിച്ചോ തനത് ഫണ്ട് ഉപയോഗിച്ചോ സ്ഥലം വാങ്ങാം. സ്പോണ്‍സര്‍ഷിപ്പിലൂടെ ഫണ്ട് ശേഖരിക്കാനും അനുമതിയുണ്ട്. ജനങ്ങള്‍ക്ക് ഉല്ലസിക്കാനായി പഞ്ചായത്ത് അടിസ്ഥാനത്തില്‍ ഒരു പാര്‍ക്ക് എന്നതാണ് സര്ക്കാര്‍ ലക്‌ഷ്യം.


പാര്‍ക്കില്‍ ഇരിപ്പിടവും വിനോദ ഉപാധികളും ഉണ്ടാകണം. ഡാൻസിങ്,സിംഗിംഗ് യോഗ തുടങ്ങിയവയ്ക്ക് ഫ്ലോര്‍ ഉണ്ടാകണം.മൊബൈല്‍ ചാര്‍ജിങ് സംവിധാനം, സൗജന്യ വൈഫൈ, ഭംഗിയുള്ള ലൈറ്റുകള്‍ എന്നിവ ഉണ്ടാകണം. സേവ് ദി ഡേറ്റിനും ബര്‍ത്ഡേ പാര്‍ട്ടിക്കും വിനിയോഗിക്കാനുള്ള ഭംഗിയും ഈ പാര്‍ക്കുകള്‍ക്ക് ഉണ്ടാകണം എന്നാണ് സര്‍ക്കാര്‍ നിര്‍ദേശം.


മാസത്തില്‍ ഒരു ദിവസം ഹാപ്പിനസ് ഡേ ആഘോഷിക്കണം എന്നും സര്‍ക്കാര്‍ നിര്‍ദേശം നല്‍കി. കലാപരിപാടികളും ഫുഡ് ഫെസ്റ്റും ഉണ്ടാകും. ഹാപ്പിനസ് പാര്‍ക്കിനായുള്ള സ്ഥലം തദ്ദേശ സ്വയം ഭരണ വകുപ്പ് കണ്ടെത്തണം എന്നാണ് സര്‍ക്കാര്‍ നിര്‍ദേശം.

Post a Comment

Previous Post Next Post