മുൻ മന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ ടിഎച്ച് മുസ്തഫ (84) അന്തരിച്ചു

മുൻ മന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ ടിഎച്ച് മുസ്തഫ (84) അന്തരിച്ചു. കൊച്ചി ആസ്റ്റർ മെഡിസിറ്റിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം. കെ കരുണാകരൻ മന്ത്രിസഭയിൽ ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി ആയിരുന്ന ടിഎച്ച് മുസ്തഫ 14 വർഷം ഡിസിസി പ്രസിഡന്റായും സേവനം അനുഷ്ഠിച്ചു. മരണവിവരം അറിഞ്ഞ് നേതാക്കൾ ആശുപത്രിയിലേക്ക് എത്തുന്നുണ്ട്. പൊതുദർശനവും, ഖബറടക്കവും സംബന്ധിച്ച കാര്യങ്ങളിൽ ഉടൻ തീരുമാനമുണ്ടാകും.

Post a Comment

Previous Post Next Post