ജനുവരി 13,14 തിയതികളിലായി കണ്ണൂരിൽ വെച്ച് നടന്ന 65 ആമത് ജില്ല കളരിപ്പയറ്റ് ചാമ്പ്യൻഷിപ്പിൽ ആലക്കോട് ജീവധാര കളരിയിലെ സുബിൻ ,അഭിനവ് എന്നിവർ ജെതാക്കളായി


ജില്ലാ കളരിപ്പയറ്റ് ചാമ്പ്യൻഷിപ്പ് ഉദ്ഘാടനം കെ വി സുമേഷ് എം എൽ എ നിർവഹിച്ചു, ശ്രി ദിനെശൻ ഗുരുക്കൾ സ്വാഗതവും മതുകുമാർ ടി വി അധ്യക്ഷ സ്ഥാനവും വഹിച്ചു .ശ്രീ കടന്നപ്പള്ളി രാമചന്ദ്രൻ സമാപന സമ്മെളനത്തിലും സമ്മാനദാന ത്തിലും പങ്കെടുത്തു.മത്സരത്തിൽ കണ്ണൂർ ജില്ലയുടെ പല ഭാഗങ്ങളിലുള്ള 60 ഓളം കളരികൾ പങ്കെടുത്തു

ചുവട്, കൈപ്പൊര്, മെയ്പ്പയറ്റ്, കുറുവടി, കെട്ടുകാരിപ്പയറ്റ്, ഒറ്റപ്പയറ്റ്, മറപിടിച്ച് കുന്തപ്പയറ്റ്, ചവിട്ടി പൊങ്ങൽ, ഉറുമി വീശ്, ഉറുമിപ്പയറ്റ് ,വാളും വാളും, വാളും പരിചയും എന്നിവ ആയിരുന്നു മത്സര ഇനങ്ങൾ.

Post a Comment

Previous Post Next Post