ഹൈസ്‌കൂള്‍ വിഭാഗം ഇനിയില്ല, എട്ടുമുതല്‍ 12 വരെ സെക്കന്‍ഡറിക്ക് കീഴില്‍

തിരുവനന്തപുരം: സ്കൂള്‍ അധ്യാപക തസ്തികയും വിദ്യാഭ്യാസ വകുപ്പിലെ ഉദ്യോഗസ്ഥ ഘടനയും അടിമുടി പരിഷ്കരിക്കാൻ സർക്കാർ പ്രത്യേക കരടുചട്ടം തയ്യാറാക്കി.


ഖാദർ കമ്മിറ്റി റിപ്പോർട്ട് അടിസ്ഥാനമാക്കിയുള്ള പരിഷ്കാരത്തില്‍ 'ഹൈസ്കൂള്‍ വിഭാഗം' ഇനി ഉണ്ടാവില്ല. ഹൈസ്കൂള്‍-ഹയർസെക്കൻഡറി സ്കൂളുകള്‍ ലയിപ്പിച്ച്‌ 'സെക്കൻഡറി' എന്നാക്കി. എട്ടുമുതല്‍ 12 വരെയുള്ള ക്ലാസുകള്‍ സെക്കൻഡറിക്കു കീഴിലാവും. ഏഴുവരെയുള്ള പ്രൈമറിസ്കൂളുകളുടെ അക്കാദമിക മേല്‍നോട്ടത്തിന് പഞ്ചായത്ത് എജുക്കേഷൻ ഓഫീസർമാരെയും നിയമിക്കും.

ഹൈസ്കൂളിനുമാത്രമായി ഇനി അധ്യാപകരെ നിയമിക്കില്ല. ഹയർ സെക്കൻഡറിയില്‍ ജൂനിയർ, സീനിയർ തസ്തികളും ഉണ്ടാവില്ല. 'സെക്കൻഡറി'യില്‍ നിയമിക്കുന്നവർ എട്ടുമുതല്‍ 12 വരെയുള്ള ക്ലാസുകളില്‍ പഠിപ്പിക്കണം. നിയമനത്തിന് ബിരുദാനന്തര ബിരുദവും പ്രൊഫഷണല്‍ യോഗ്യതയും നിർബന്ധമാക്കി. സെക്കൻഡറിക്കു താഴെയുള്ള സ്കൂളുകളില്‍ അധ്യാപകരാവാൻ ബിരുദവും പ്രൊഫഷണല്‍ യോഗ്യതയും വേണം. അഞ്ചുമുതല്‍ ഏഴുവരെയുള്ള ക്ലാസുകളിലെ അധ്യാപക നിയമനവും വിഷയാധിഷ്ഠതമാക്കി. പ്രീ-പ്രൈമറി ടീച്ചർ, പ്രൈമറി ടീച്ചർ, സെക്കൻഡറി ടീച്ചർ, വർക്ക് എജുക്കേഷൻ ടീച്ചർ, സ്പെഷ്യലിസ്റ്റ് ടീച്ചർ എന്നീ അഞ്ചുവിഭാഗം അധ്യാപകരേ ഉണ്ടാവൂ. ഇപ്പോഴുള്ള അധ്യാപകരെ ബാധിക്കാതിരിക്കാൻ, നിയമനപരിഷ്‌കാരങ്ങള്‍ 2030 ജൂണ്‍ ഒന്നുമുതലേ പൂർണമായി നടപ്പാക്കൂ.

സ്കൂള്‍ മേധാവികളെല്ലാം പ്രിൻസിപ്പല്‍

12 വരെയുളള വിദ്യാലയങ്ങള്‍ സെക്കൻഡറി സ്കൂള്‍, പത്തുവരെയുള്ളവ ലോവർ സെക്കൻഡറി, ഏഴുവരെയുള്ളവ പ്രൈമറി, നാലുവരെയുള്ളവ എല്‍.പി. സ്‌കൂള്‍ എന്നിങ്ങനെയായിരിക്കും. പ്രധാനാധ്യാപകൻ, പ്രധാനാധ്യാപിക എന്നീ പേരുകള്‍ മാറ്റി സ്കൂള്‍ മേധാവികളെല്ലാം പ്രിൻസിപ്പല്‍ എന്നറിയപ്പെടും.

eight to 12 under secondary

Post a Comment

Previous Post Next Post