ആറ് വയസുകാരി മകളെ വെട്ടിക്കൊന്ന കേസിലെ പ്രതിയായ പിതാവ് ട്രെയിനില്‍ നിന്നും ചാടി മരിച്ചു


ആലപ്പുഴയില്‍ ആറ് വയസുകാരി നക്ഷത്രയെ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ പ്രതിയായ പിതാവ് ശ്രീമഹേഷ് ട്രെയിനില്‍ നിന്നും ചാടി മരിച്ചു.

ശാസ്താംകോട്ടയില്‍ വെച്ചാണ് ഇയാള്‍ ട്രെയിനില്‍ നിന്നും ചാടി ആത്മഹത്യ ചെയ്തത്. ആലപ്പുഴ അഡീഷണല്‍ സെഷൻ ജഡ്ജി മുമ്ബാകെ കുറ്റപത്രം വായിച്ച്‌ കേള്‍പ്പിക്കുന്നതിനായി കൊണ്ടുവന്ന ശേഷം തിരികെ തിരുവനന്തപുരം സെൻട്രല്‍ ജയിലിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് സംഭവം

ഒപ്പമുണ്ടായിരുന്ന പോലീസുകാരെ തള്ളി മാറ്റി ട്രെയിനില്‍ നിന്നും പുറത്തേക്ക് ചാടുകയായിരുന്നു. നേരത്തെ ശ്രീമഹേഷ് ജയിലില്‍ വെച്ച്‌ ബ്ലേഡ് കൊണ്ട് ഞരമ്ബ് മുറിച്ചും ആത്മഹത്യക്ക് ശ്രമിച്ചിരുന്നു. ഈ വര്‍ഷം ജൂണ്‍ 7ന് രാത്രി ഏഴരയോടെയാണ് മഴു കൊണ്ട് ശ്രീമഹേഷ് സ്വന്തം മകളെ വെട്ടിക്കൊന്നത്. ബഹളം കേട്ട് വന്ന സ്വന്തം മാതാവിനെയും ഇയാള്‍ വെട്ടി പരുക്കേല്‍പ്പിച്ചിരുന്നു. ആദ്യ ഭാര്യയുടെ മരണത്തിന് ശേഷം പുനര്‍വിവാഹം ചെയ്യാനുള്ള ഇയാളുടെ ശ്രമത്തില്‍ മകള്‍ തടസ്സമാകുന്നു എന്ന് കണ്ടതോടെയായിരുന്നു ക്രൂര കൊലപാതകം.

Post a Comment

Previous Post Next Post