കുടകിലെ സ്വകാര്യ റിസോര്‍ട്ടില്‍ കൊല്ലം സ്വദേശികളായ മൂന്നംഗ കുടുംബം മരിച്ച നിലയില്‍

 


കുടക്: കര്‍ണാടകയിലെ കുടകിലെ : സ്വകാര്യ റിസോര്‍ട്ടില്‍ മൂന്നംഗ മലയാളി കുടുംബത്തെ മരിച്ച നിലയില്‍ കണ്ടെത്തി.


കൊല്ലം സ്വദേശി വിനോദ് ബാബുസേനന്‍ (43), ഭാര്യ ജിബി അബ്രഹാം (37) മകള്‍ ജെയ്ൻ മരിയ ജേക്കബ് (11) എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.

വെള്ളിയാഴ്ച വൈകുന്നേരം ആറോടെ കഗ്ഗോഡു-ബിളിഗേരിയിലെ അരേക്കാ ഹോംസ്റ്റേയിലെത്തിയ ഇവര്‍ ഇവിടെ മുറിയെടുക്കുകയായിരുന്നു. പിന്നീട് ഭക്ഷണം കഴിച്ച്‌ ഇവിടുത്തെ ജീവനക്കാരുമായി കാരംസ് കളിച്ചതായി പോലീസ് റിപ്പോര്‍ട്ടില്‍ പറയുന്നു. തുടര്‍ന്ന് ശനിയാഴ്ച രാവിലെ 10 മണിയായിട്ടും മുറിയുടെ വാതില്‍ തുറക്കാത്തതിനെ തുടര്‍ന്ന് ഹോംസ്റ്റേ ജീവനക്കാര്‍ ജനല്‍ വഴി നോക്കിയപ്പോഴാണ് ദമ്ബതികള്‍ തൂങ്ങിമരിച്ച നിലയിലും കുട്ടിയുടെ മൃതദേഹം നിലത്തും കണ്ടത്.


സാമ്ബത്തികപ്രശ്‌നമാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് പോലീസിന്റെ പ്രാഥമിക റിപ്പോര്‍ട്ട്. ഇവിടെ നിന്ന് മരണത്തിന് വേറാരും ഉത്തരവാദിയല്ലെന്ന് വിനോദും ജിബിയും എഴുതി ഒപ്പിട്ട ഒരു ആത്മഹത്യാക്കുറിപ്പും പൊലീസ് കണ്ടെടുത്തിട്ടുണ്ട്. ബന്ധുക്കളെ വിവരമറിയിച്ചിട്ടുണ്ടെന്നും പോസ്റ്റ് മോര്‍ട്ടത്തിന് ശേഷം മൃതദേഹങ്ങള്‍ ബന്ധുക്കള്‍ക്ക് വിട്ടുനല്‍കുമെന്നും പൊലീസ് അറിയിച്ചു.


ശ്രദ്ധിക്കുക:


(ആത്മഹത്യ ഒന്നിനും പരിഹാരമല്ല.. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക.. Toll free helpline number: 1056, മറ്റ് ഹെല്‍പ് ലൈൻ നമ്ബറുകള്‍: പ്രതീക്ഷ (കൊച്ചി ) -048-42448830, മൈത്രി ( കൊച്ചി )- 0484-2540530, ആശ്ര (മുംബൈ )-022-27546669, സ്നേഹ (ചെന്നൈ ) -044-24640050, സുമൈത്രി -(ഡല്‍ഹി )- 011-23389090, കൂജ് (ഗോവ )- 0832- 2252525, റോഷ്നി (ഹൈദരാബാദ്) -040-66202000)

Post a Comment

Previous Post Next Post