കരുവഞ്ചാല്‍: മലയോര മേഖലയിലെ ജനങ്ങളഉടെ ദീര്‍ഘകാല ആവശ്യമായ കുരവഞ്ചാല്‍ പാലം പണി അതിവേഗം പുരോഗമിക്കുന്നു. പാലം യാഥാര്‍ഥ്യമാകുന്നതോടെ രൂക്ഷമായ ഗതാഗതകുരുക്കുള്‍പ്പെടെയുള്ള പ്രശ്നങ്ങള്‍ക്ക് പരിഹാരമാകും.
ഒരുവര്‍ഷം മുമ്പ് പൊതുമരാമത്ത് മന്ത്രി പി.എ മുഹമ്മദ് റിയാസാണ് പാലത്തിന്‍റെ ശിലാസ്ഥാപനം നിര്‍വഹിച്ചത്.
മഴയെത്തുടര്‍ന്നുള്ള പ്രതികൂല കാലാവസ്ഥയുടെ സാഹചര്യത്തില്‍ ഇടക്കാലത്ത് പ്രവൃത്തി മന്ദീഭവിച്ചിരുന്നുവെങ്കലും മഴ മാറിയതോടെയാണ് നിര്‍മണ പ്രവൃത്തികള്‍ ദ്രുതഗതിയിലാണ് നടക്കുന്നത്.
സ്ലാബുകളെ കോണ്‍ക്രീറ്റുമായി ബന്ധപ്പെട്ടുള്ള പ്രവൃത്തികളാണ് ഇപ്പോള്‍ നടന്നു കൊണ്ടിരിക്കുന്നത്.
അടുത്ത ഏപ്രില്‍ മാസത്തിനുള്ളില്‍ പണി പൂര്‍ത്തിയാക്കണമെന്ന ലക്ഷ്യത്തോടെയാണ് പ്രവൃത്തി നടത്തുന്നത്.
ഇതോടൊപ്പം ആലക്കോട് പുതിയ പാലത്തിന്‍റെ പുനര്‍നിര്‍മാണ പ്രവൃത്തികളും അന്തിമഘട്ടത്തിലേക്ക് നീങ്ങുകയാണ്. ഇതിന്‍റെ ഉദ്ഘാടനം അടുത്ത് തന്നെയുണ്ടാകും.ടി.സി.ബി റോഡിനെയും മലയോര ഹൈവേയെയും ബന്ധിപ്പിച്ചുകൊണ്ടാണ് ഇരുപാലങ്ങളും പണിയുന്നത്.

Post a Comment