വയനാട് കല്‍പ്പറ്റ ഫാത്തിമ ആശുപത്രിയില്‍ ചികിത്സക്കിടെ മരിച്ച യുവാവിന്റെ മൃതദേഹം നാല് ദിവസത്തിന് ശേഷം പുറത്തെടുത്ത് പോസ്റ്റുമോര്‍ട്ടത്തിന് അയച്ചു.
പുല്‍പ്പള്ളി ശശിമല ചോലിക്കര സ്വദേശി സ്‌റ്റെബിനാണ് മരിച്ചത്. മൂക്കിലെ ദശ നീക്കാനുള്ള സര്‍ജറിക്കായാണ് യുവാവ് ആശുപത്രിയിലെത്തിയത്. എന്നാല്‍ സര്‍ജറിക്ക് പിന്നാലെ യുവാവ് മരിക്കുകയായിരുന്നു
ഡിസംബര്‍ ഒന്നിനാണ് ആശുപത്രിയില്‍ സ്റ്റെബിൻ അഡ്മിറ്റായത്. അനസ്‌തേഷ്യ നല്‍കിയതിലെ പിഴവാണ് മരണകാരണമെന്നാണ് കുടുംബത്തിന്റെ ആരോപണം. എന്നാല്‍ ഹൃദയാഘാതമാണ് മരണകാരണമെന്ന് ആശുപത്രി അധികൃതര്‍ പറയുന്നു. അതേസമയം മരിച്ച ദിവസം പോസ്റ്റുമോര്‍ട്ടം നടത്താനോ പരാതി നല്‍കാനോ കുടുംബം തയ്യാറായിരുന്നില്ല. പിന്നീടാണ് ചികിത്സാ പിഴവ് ആരോപിച്ച് പരാതി നല്‍കിയത്. ഇതോടെയാണ് പള്ളി സെമിത്തേരിയില്‍ നിന്നും മൃതദേഹം പുറത്തെടുത്ത് പോസ്റ്റുമോര്‍ട്ടത്തിന് അയച്ചത്.

Post a Comment