ഈ വര്‍ഷം ഉപയോക്താക്കള്‍ ഏറ്റവും കൂടുതല്‍ അണ്‍ ഇന്‍സ്റ്റാള്‍ ചെയ്ത ആപ്പ്; പട്ടിക പുറത്ത്

 


ഡല്‍ഹി: ലോകമെമ്ബാടുമുള്ള സ്മാര്‍ട്ട് ഫോണ്‍ ഉപയോക്താക്കള്‍ ഏറ്റവും കൂടുതല്‍ അണ്‍ ഇന്‍സ്റ്റാള്‍ ചെയ്ത ആപ്പുകളുടെ പട്ടിക പുറത്തുവിട്ട് ടിആര്‍ജി ഡാറ്റാ സെന്ററുകള്‍.


റിപ്പോര്‍ട്ട് അനുസരിച്ച്‌ മിക്ക ഉപയോക്താക്കളും അണ്‍ഇന്‍സ്റ്റാള്‍ ചെയ്യാന്‍ ആഗ്രഹിക്കുന്ന സോഷ്യല്‍ മീഡിയ ആപ്പ് ഇന്‍സ്റ്റാഗ്രാം ആണെന്നാണ്.


2023-ല്‍, ആഗോളതലത്തില്‍ 10 ലക്ഷത്തിലധികം വ്യക്തികള്‍ ഓരോ മാസവും ‘ഹൗ ടു ഡിലീറ്റ് മൈ ഇന്‍സ്റ്റാഗ്രാം അക്കൗണ്ട് ‘ എന്ന് സെര്‍ച്ച്‌ ചെയ്തതായാണ് കണക്കുകള്‍.


2011-ല്‍ ആദ്യമായി ആരംഭിച്ച സ്നാപ്ചാറ്റ് ഈ ഗണത്തില്‍ ഇന്‍സ്റ്റാഗ്രാമിന് പിന്നിലുള്ളത്. ഈ വര്‍ഷം പ്രതിമാസം ഏകദേശം 1,30,000 ആളുകള്‍ അവരുടെ സ്നാപ്ചാറ്റ് അക്കൗണ്ട് ഡിലീറ്റ് ചെയ്യാന്‍ ശ്രമിച്ചു.


ടെലിഗ്രാം, ഫേസ്ബുക്ക്, ടിക് ടോക്ക്, യൂട്യൂബ്, വാട്ട്‌സ്‌ആപ്പ്, വീചാറ്റ് എന്നിവയാണ് ആദ്യ ഒമ്ബതില്‍ ഇടംപിടിച്ച മറ്റ് ആപ്പുകള്‍.

Post a Comment

Previous Post Next Post