ആലക്കോട് :ക്രിസ്മസിനെ വരവേൽക്കാൻ അവസാനഘട്ട ഒരുക്കങ്ങൾക്കായി ജനം പുറത്തിറങ്ങിയതോടെ നാടും നഗരവും തിരക്കിലമർന്നു.
സാധനങ്ങളും മറ്റും വാങ്ങാൻ ആളുകൾ സ്വകാര്യ വാഹനങ്ങളുമായി കൂട്ടമായി റോഡിലിറങ്ങിയതോടെ വൻ ഗതാതഗക്കുരുക്ക് അനുഭവപ്പെട്ടു.
സ്വകാര്യ ബസുകളിലും വൻ തിരക്കാണ്. കണ്ണൂർ, തളിപ്പറമ്പ്, തലശ്ശേരി, കൂത്തുപറമ്പ്, ഇരിട്ടി തുടങ്ങിയ ടൗണുകളിൽ പോലീസ് ഗതാഗതനിയന്ത്രണം ഏർപ്പെടുത്തി. ബേക്കറികളിൽ കേക്ക് വാങ്ങാൻ കൂടുതൽ ആളുകളെത്തിയതായി വ്യാപാരികൾ പറഞ്ഞു.
വസ്ത്രശാലകളിൽ ഒരാഴ്‌ചയായി തിരക്കനുഭവപ്പെടുന്നുണ്ട്. ക്രിസ്മസ് ട്രീ, നക്ഷത്രങ്ങൾ, ബെൽബോൾ, പുൽക്കൂട് എന്നിവയ്ക്കെല്ലാം ഇക്കുറി ആവശ്യക്കാർ ഏറെയാണെന്ന് വ്യാപാരികൾ പറഞ്ഞു. ഗൃഹോപകരണ സ്ഥാപനങ്ങളിലും ക്രിസ്‌മസ്-പുതുവർഷ ഓഫറുമായി വിപണി ഉഷാറാണ്.
*ഭക്ഷ്യപരിശോധന
ഭക്ഷ്യസുരക്ഷാ വകുപ്പ് പരിശോധന ശക്തമാക്കി. ഗുണനിലവാരമില്ലാതെ ഭക്ഷ്യോത്പന്നങ്ങൾ വിൽക്കുന്ന കടകൾക്കെതിരെ കർശന നടപടിയുണ്ടാകുമെന്ന് വകുപ്പ് അധികൃതർ അറിയിച്ചു. വീടുകളിൽ കേക്ക് ഉണ്ടാക്കി വില്പന നടത്തുന്നവർ ലൈസൻസും റജിസ്ട്രേഷനും നിർബന്ധമായി എടുക്കണമെന്നും നിർദേശമുണ്ട്.
.jpeg)
Post a Comment