കരുവഞ്ചാല്‍ സെന്‍റ് ജോസഫ് ഹോസ്പിറ്റലില്‍ സിടി സ്കാൻ പ്രവര്‍ത്തനം ആരംഭിച്ചു


കരുവഞ്ചാല്‍: കരുവഞ്ചാല്‍ സെന്‍റ് ജോസഫ് ഹോസ്പിറ്റലില്‍ ട്രോമ ആൻഡ് ആക്സിഡന്‍റ് കെയര്‍ വിഭാഗത്തിന്‍റെ ഭാഗമായി അത്യാധുനിക സിടി സ്കാൻ യൂണിറ്റിന്‍റെ പ്രവര്‍ത്തനം ആരംഭിച്ചു.

തലശേരി ആര്‍ച്ച്‌ബിഷപ് മാര്‍ ജോസഫ് പാംപ്ലാനി ഉദ്ഘാടനം ചെയ്തു. ട്രോമാ കെയര്‍ ആൻഡ് ആക്സിഡന്‍റ് യൂണിറ്റ് മുഴുവൻ സമയവും സജീവമായി നിലനില്‍ക്കുന്നത് മലയോര മേഖലയ്ക്ക് ഏറെ പ്രയോജനപ്പെടുമെന്ന് ഉദ്ഘാടന പ്രസംഗത്തില്‍ ആര്‍ച്ച്‌ബിഷപ് പറഞ്ഞു. 

മലയോരമേഖലയിലെ രോഗികള്‍ക്ക് സിടി സംബന്ധമായ ചികിത്സാരീതികള്‍ ഏറ്റവും അടുത്ത് ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടുകൂടിയാണ് ഇതു തുടങ്ങിയിരിക്കുന്നതെന്ന് മാനേജ്മെന്‍റ് പറഞ്ഞു. ഹോസ്പിറ്റല്‍ ഡയറക്ടര്‍ ഫാ.സാബു പുതുശേരി, അഡ്മിനിസ്ട്രേറ്റര്‍ ഫാ.അനീഷ് മണവത്ത്, വ്യാപാരി വ്യവസായി ഏകോപന സമിതി കരുവഞ്ചാല്‍ യൂണിറ്റ് പ്രസിഡന്‍റ് ജയിംസ് പുത്തൻപുര, ഫാ. പ്രവീണ്‍, ഹോസ്പിറ്റല്‍ സ്റ്റാഫ് അംഗങ്ങള്‍ എന്നിവര്‍ പങ്കെടുത്തു. സിടി സ്കാനിംഗ് ആവശ്യങ്ങള്‍ക്കായി 7306654816 എന്ന നമ്ബറില്‍ ബന്ധപ്പെടുക.

Post a Comment

Previous Post Next Post