കണ്ണൂര്‍: കണ്ണൂര്‍ ഏഴിമല നാവിക അക്കാദമിയില്‍ അതിക്രമിച്ച് കയറാൻ ശ്രമിച്ച യുവാവ് അറസ്റ്റില്‍.
ജമ്മുകാശ്മീര്‍ ബാരാമുള്ള സ്വദേശി മുഹമ്മദ് മുര്‍ത്താസാണ് അറസ്റ്റിലായത്. പയ്യന്നൂര്‍ പോലീസ് ഇയാളെ ചോദ്യം ചെയ്തുവരികയാണ്.
ഇന്ന് ഉച്ചയോടെ ആയിരുന്നു സംഭവം. പന്ത്രണ്ട് മണിയോടെ നാവിക അക്കാദമിയില്‍ എത്തിയ ഇയാള്‍ ഗേറ്റ് വഴി അതിക്രമിച്ച് കയറാൻ ശ്രമിക്കുകയായിരുന്നു.
സുരക്ഷാ ഉദ്യോഗസ്ഥര്‍ പിടികൂടിയ മുര്‍താസിനെ പയ്യന്നൂര്‍ പോലീസ് സ്ഥലത്തെത്തി കസ്റ്റഡിയിലെടുത്തു.
പരസ്പര വിരുദ്ധമായ കാര്യങ്ങളാണ് ചോദ്യം ചെയ്യലില്‍ ഇയാള്‍ പോലീസിനോട് പറഞ്ഞത്. തുടര്‍ന്ന് അറസ്റ്റ് രേഖപ്പെടുത്തി കണ്ണൂര്‍ കോടതിയില്‍ ഹാജരാക്കി പതിനാലു ദിവസത്തേക്ക് റിമാൻഡ് ചെയ്തു.
#youngman #who #break #Kannur #Ezhimala #NavalAcademy #arrested.
Post a Comment