കണ്ണൂര്‍: കണ്ണൂര്‍ മട്ടന്നൂര്‍ കൊതേരിയില്‍ മധ്യവയസ്കനെ ബന്ധു വെട്ടിക്കൊന്നു. കൊതേരി വണ്ണാത്തിക്കുന്നിലെ ഗിരീഷാണ് (55) കൊല്ലപ്പെട്ടത്.
ഗിരീഷിന്‍റെ സഹോദര പുത്രൻ ഷിഗിലാണ് പ്രതി. ഇയാള്‍ നിലവില്‍ ഒളിവിലാണ്. വാക്കുതര്‍ക്കത്തെ തുടര്‍ന്നാണ് കൊലപാതകം ഉണ്ടായതെന്ന് നാട്ടുകാര്‍ പറയുന്നു. പൊലീസ് സ്ഥലത്തെത്തി അന്വേഷണം തുടങ്ങി. പ്രതിയ്ക്കായി തിരച്ചില്‍ ആരംഭിച്ചു. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം വീട്ടുകാര്‍ക്ക് വിട്ടുനല്‍കും.
Post a Comment