തൊടുപുഴ: തദ്ദേശസ്ഥാപനങ്ങളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പില്‍ വിജയിച്ച് കേരളത്തില്‍ ആദ്യമായി അക്കൗണ്ട് തുറന്ന് ആം ആദ്മി പാര്‍ട്ടി.
ഇടുക്കി കരിങ്കുന്നം പഞ്ചായത്തിലെ ഏഴാം വാര്‍ഡിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പില്‍ ആംആദ്മി പാര്‍ട്ടി സ്ഥാനാര്‍ഥി ബീന കുര്യനാണ് വിജയിച്ചത്. നാല് വോട്ടിന്‍റെ ഭൂരിപക്ഷത്തിനാണ് ആം ആദ്മിയുടെ അട്ടിമറി ജയം. കോണ്‍ഗ്രസിന്റെ സിറ്റിങ് സീറ്റ് ആംആദ്മി പിടിച്ചെടുക്കുകയായിരുന്നു.
ആം ആദ്മി പാര്‍ട്ടി നേതാവും ഡല്‍ഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്രിവാള്‍ ബീന കുര്യനെ അഭിനന്ദിച്ചു. കേരളത്തിലെ എല്ലാ ആം ആദ്മി പ്രവര്‍ത്തകര്‍ക്കും ഈ വിജയം സമര്‍പ്പിക്കുന്നുവെന്ന് കെജ്രിവാള്‍ പറഞ്ഞു.
Post a Comment