ക്രിസ്മസ്-പുതുവര്‍ഷ സ്‌പെഷല്‍ ഡ്രൈവ് : കൂട്ടുപുഴയില്‍ പരിശോധന ശക്തം

ഇരിട്ടി: ക്രിസ്മസ്-പുതുവര്‍ഷ ആഘോഷങ്ങളുടെ ഭാഗമായി അതിര്‍ത്തികളില്‍ എക്‌സൈസ് നടത്തിവരുന്ന സ്‌പെഷല്‍ ഡ്രൈവ് ശക്തം.
കേരള-കര്‍ണാടക അതിര്‍ത്തിയായ കൂട്ടുപുഴയിലും എക്‌സൈസ് 24 മണിക്കൂറും പരിശോധന തുടരുന്നു. 

അഞ്ച് മുതല്‍ ജനുവരി മൂന്ന് വരെയാണ് പ്രത്യേക സ്‌പെഷല്‍ ഡ്രൈവ്. ആഘോഷങ്ങളുടെ ഭാഗമായി അതിര്‍ത്തിയിലൂടെ വ്യാപകമായി എംഡിഎംഎ ഉള്‍പ്പെടെ ലഹരി വസ്തുക്കള്‍ എത്തുക പതിവാണെങ്കിലും ഇത്തവണ സ്‌പെഷല്‍ ഡ്രൈവ് തുടങ്ങി ഒരാഴ്ച കഴിഞ്ഞിട്ടും കൂട്ടുപുഴ ചെക്ക്പോസ്റ്റില്‍ ഇതുവരെ കേസുകള്‍ ഒന്നും രജിസ്റ്റര്‍ ചെയ്തിട്ടില്ല. 

കേരളത്തിലേക്ക് പ്രവേശിക്കുന്ന എല്ലാ വാഹനങ്ങളും അതിര്‍ത്തിയില്‍ പരിശോധനക്ക് ശേഷമാണ് കടത്തിവിടുന്നത്. മുന്പ് ഓണം സ്പെഷല്‍ ഡ്രൈവ് പരിശോധനയില്‍ കുഴല്‍പ്പണം, എംഡിഎംഎ, കഞ്ചാവ് തുടങ്ങിയവ പിടിച്ചെടുത്തിരുന്നു.

Post a Comment

Previous Post Next Post