നെഞ്ചെരിച്ചില്‍ മാറ്റാന്‍ ഈ മാര്‍ഗങ്ങളൊന്ന് പരീക്ഷിച്ചു നോക്കൂ

 


ഇന്ന് പലരിലും കണ്ടു വരുന്ന പ്രശ്‌നങ്ങളിലൊന്നാണ് നെഞ്ചെരിച്ചില്‍. ഭക്ഷണം കഴിച്ച്‌ അല്‍പനേരം കഴിയുമ്ബോള്‍ പുകച്ചിലും എരിച്ചിലും അനുഭവപ്പെടുമ്ബോഴാണ് നെഞ്ചെരിച്ചില്‍ ഉണ്ടെന്ന് മനസിലാകുന്നത്.


ദഹനത്തെ സഹായിക്കുന്ന വീര്യംകൂടിയ ദഹനരസങ്ങളും പകുതി ദഹിച്ച ഭക്ഷണങ്ങളും തിരികെ തെറ്റായ ദിശയില്‍ ആമാശയത്തില്‍ നിന്ന് അന്നനാളത്തിലേക്ക് കടക്കുമ്ബോഴാണ് നെഞ്ചെരിച്ചില്‍ അനുഭവപ്പെടുന്നത്. നെഞ്ചെരിച്ചില്‍ അകറ്റാന്‍ വീട്ടില്‍ തന്നെ പരീക്ഷിക്കാവുന്ന മാര്‍ഗങ്ങളുണ്ട്.


നെഞ്ചെരിച്ചില്‍ മാറ്റാന്‍ സഹായിക്കുന്ന പ്രകൃതിദത്തമായ ഒന്നാണ് ഇഞ്ചി. ആന്റി ഇന്‍ഫ്ളമേറ്ററി ഗുണങ്ങളുള്ള ഇഞ്ചി ദഹനവ്യവസ്ഥയെ സഹായിക്കും. ഇഞ്ചി ചായ കുടിക്കുകയോ പച്ച ഇഞ്ചിയായി കഴിക്കുക തന്നെയോ ചെയ്യാം. ആസിഡ് റിഫ്്ളക്സ് കാരണമുള്ള അസ്വസ്ഥത അകറ്റാന്‍ കറ്റാര്‍വാഴ സഹായിക്കും. ആഹാരത്തിനു മുന്‍പ് ചെറിയ അളവില്‍ കറ്റാര്‍വാഴ ജ്യൂസ് കുടിക്കാം


ദഹനപ്രക്രിയയെ സഹായിക്കാന്‍ ചാമോമൈല്‍ ചായ സഹായിക്കും. രാത്രി കിടക്കുന്നതിനു മുന്‍പ് ഈ ചായ കുടിക്കുന്നത് നെഞ്ചെരിച്ചില്‍ അകറ്റാന്‍ സഹായിക്കും. ചെറിയ തോതില്‍ ആപ്പിള്‍ സിഡെര്‍ വിനെഗര്‍ കുടിക്കുന്നത് നെഞ്ചെരിച്ചില്‍ അകറ്റാന്‍ സഹായിക്കും. എല്ലാവര്‍ക്കും ഇത് അനുയോജ്യമല്ലാത്തതിനാല്‍ വിദഗ്ധ ഉപദേശം സ്വീകരിച്ചശേഷം മാത്രം ഉപയോഗിക്കുക.


പെരുംജീരകം പച്ചയ്‌ക്കു കഴിക്കുകയോ പെരുംജീരകമിട്ട ചായ കുടിക്കുകയോ ചെയ്യുന്നത് നെഞ്ചെരിച്ചില്‍ അകറ്റാന്‍ ഉത്തമമാണ്. ഇത് വയറിലെ അസിഡിറ്റി കുറയ്‌ക്കാനും സഹായിക്കും. പ്രകൃതിദത്ത അന്റാസിഡുകള്‍ അടങ്ങിയ വാഴപ്പഴം നെഞ്ചെരിച്ചില്‍ അകറ്റാന്‍ ഉത്തമമാണ്. നെഞ്ചെരിച്ചില്‍ പ്രതിരോധിക്കാന്‍ സഹായിക്കുന്ന എന്‍സൈമുകള്‍ അടങ്ങിയ പപ്പായ ദഹനവ്യവസ്ഥയെ സഹായിക്കും. ബദാമിലുള്ള ആല്‍ക്കലൈനുകള്‍ വയറിനുള്ളിലെ ആസിഡ് നിര്‍വീര്യമാക്കുന്നു. ഒരു പിടി ബദാം ദിവസവും കഴിക്കുന്നത് ആശ്വാസമേകും.

Post a Comment

Previous Post Next Post