സൗജന്യമായി ആധാർ കാർഡ് പുതുക്കാനുള്ള സമയപരിധി ഈ ആഴ്ച അവസാനിക്കും. ഡിസംബർ 14 വരെ സൗജന്യമായി പുതുക്കാനുള്ള അവസരം ഉണ്ട്. സൗജന്യ സേവനം ലഭ്യമാകുക myAadhaar പോർട്ടലിൽ മാത്രമാണ്. ഒഫ്‌ലൈനായി നേരിട്ട് ആധാർ കേന്ദ്രത്തിൽ എത്തി പുതുക്കാൻ ഫീസ് ആവശ്യമായി വരും. 50 രൂപയാണ് ഫീസായി ഈടാക്കുക. പേര്, ജനനത്തീയതി, വിലാസം മുതലായ ജനസംഖ്യാപരമായ വിവരങ്ങളാണ് ഓൺലൈൻ ആയി തിരുത്താൻ സാധിക്കുക. തിയ്യതി കഴിഞ്ഞാൽ ഇതിനു പണം ഈടാക്കും.

Post a Comment