ആലക്കോട്: ഉദയഗിരി പഞ്ചായത്തിൽ വനാതിർത്തി തുടങ്ങുന്ന മഞ്ഞപുല്ലു മുതൽ ജോസ്തിരി വരെ 13 1/2 km സൗരോർജ്ജ തൂക്കുവേലി സമ്പൂർണമാക്കുന്ന നടപടിയിലേക്ക്. 9 കിലോമീറ്റർ സൗരോർജ് ജതൂക്കു വേലിയുടെ പ്രവർത്തി ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യ മണക്കടവിൽ നിർവഹിച്ചു.തളിപ്പറമ്പ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സി എം കൃഷ്ണൻ അധ്യക്ഷത വഹിച്ചു.ജില്ലാ പഞ്ചായത്ത് വികസന കാര്യസ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ യുപി ശോഭ, ടിസിപ്രിയ കെ ടി സുരേഷ്കുമാർ,അഭിഷ KS,ഷീജവിനോദ്, ഗിരിജാമണി ടീച്ചർ, സരിത ജോസ്,,സിനി കെ പി, ഷൈലജസുനിൽ,സിന്ധു തോമസ്, ഫാദർ ജോൺ നൂറന്മാക്കൽ,സന്തോഷ് ടി എസ് സാജൻജോസഫ്,ജോയിച്ച ൻപള്ളിയാലിൽ കെ ആർ രതീഷ്, എന്നിവർ പ്രസംഗിച്ചു ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെഎസ് ചന്ദ്രശേഖരൻ സ്വാഗതവും സെക്രട്ടറി നന്ദിയും പറഞ്ഞു.ഗ്രാമ ബ്ലോക്ക് ജില്ലാ പഞ്ചായത്തുകൾ ചേർന്ന് 75 ലക്ഷം രൂപയ്ക്ക് 9 കിലോമീറ്റർ പ്രവർത്തനമാണ് ഉദ്ഘാടനം ചെയ്തത്, അവശേഷിക്കുന്ന തൂക്കുവേലി പൂർത്തീകരിക്കുന്നതിലേക്ക് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യ 17 ലക്ഷം രൂപ ചടങ്ങിൽ പ്രഖ്യാപിക്കുകയുണ്ടായി.രണ്ടു കിലോമീറ്റർ തൂക്ക് വേലിനിർമ്മാണത്തിന് 16 ലക്ഷം രൂപ ഇരിക്കൂർ എംഎൽഎയും അനുവദിച്ചിട്ടുണ്ട്. ഇതോടുകൂടി 13 1/2 കിലോമീറ്റർ തൂക്കുവേലി നിർമ്മാണത്തിനുള്ള നടപടികൾ അന്തിമഘട്ടത്തിലെ ത്തിയിരിക്കുകയാണ്. തൂക്കുവേലിനിർമ്മിക്കുന്ന സ്ഥലത്തെ അഞ്ചു മീറ്റർ വീതിയിലുള്ള കാടും മരങ്ങളും ഒരു ദിവസം ജനകീയ ക്യാമ്പയിനിലൂടി വെട്ടിമാറ്റി നടപടികൾ പൂർത്തീകരിക്കുന്ന തിനുള്ള തീവ്രശ്രമത്തിലാണ് പഞ്ചായത്തും നാട്ടുകാരും
ഉദയഗിരി പഞ്ചായത്ത് സമ്പൂർണ്ണ സൗരോർജ്ജ തൂക്കുവേലിയിലേക്ക്:പ്രവർത്തി ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യ മണക്കടവിൽ നിർവഹിച്ചു
Alakode News
0
Post a Comment