രാത്രിയില്‍ ഉറക്കമില്ലാത്തവരാണോ നിങ്ങള്‍? കരുതിയിരിക്കുക, തേടിയെത്തുന്നത് ഈ രോഗങ്ങള്‍

 


തിരക്കുള്ള ജീവിതത്തില്‍ പലപ്പോഴും ഉറങ്ങാൻ മറക്കുന്നവരാണ് പലരും. മൊബൈലും സാമൂഹിക മാധ്യമങ്ങളുമൊക്കെ വന്നതോടു കൂടി ഉറക്കത്തിന്റെ കാര്യം കൂടുതല്‍ വഷളായി.

കുറഞ്ഞത്‌ ഏഴ്‌ മുതല്‍ എട്ട്‌ മണിക്കൂര്‍ വരെ ഉറങ്ങേണ്ടത്‌ ആരോഗ്യകരമായ മനസ്സിനും ശരീരത്തിനും ആവശ്യമാണെന്നാണ് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്.


ഇങ്ങനെ അര്‍ധരാത്രിക്ക് ശേഷമുള്ള ഉറക്കവും, എട്ട് മണിക്കൂറെങ്കിലും തുടര്‍ച്ചയായി ഉറങ്ങാത്തതുമൊക്കെ പല തരത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക്‌ ഇടയാക്കും. അമിതഭാരം, ഉയര്‍ന്ന രക്ത സമ്മര്‍ദ്ദം, ഉറക്കമില്ലാത്തവരെ കാത്തിരിക്കുന്നതെന്നാണ് ഡോക്ടര്‍മാര്‍ പോലും അഭിപ്രായപ്പെടുന്നത്. വ്യക്തമായി ചിന്തിക്കാനും ശ്രദ്ധ കേന്ദ്രീകരിക്കാനുമുള്ള കഴിവിനെ വളരെ പ്രതികൂലമായി ഉറക്കമില്ലായ്മ ബാധിക്കും. ഓര്‍മക്കുറവ്, ജാഗ്രതക്കുറവ് എന്നിവക്കും ഉറക്കമില്ലായ്മ കാരണമാകും. കുട്ടികളിലെ അക്കാഡമിക് പ്രകടനങ്ങളെയും ഉറക്കമില്ലായ്‌മ പ്രതികൂലമായി ബാധിക്കും.



Post a Comment

Previous Post Next Post