മഞ്ഞുകാലമായി, ചുണ്ടുകള്‍ വരണ്ടുപൊട്ടും; അറിയാം ഇക്കാര്യങ്ങള്‍

ഒരോ കാലാവസ്ഥയും മാറുന്നതിന് അനുസരിച്ച്‌ പലവിധത്തിലുള്ള ആരോഗ്യപ്രശ്‌നങ്ങള്‍ നമ്മെ അലട്ടാം. അത്തരത്തില്‍ മഞ്ഞുകാലത്ത് കാര്യമായി ബുദ്ധിമുട്ടുണ്ടാക്കുന്നൊരു പ്രശ്‌നമാണ് ചുണ്ട് വരണ്ടുപൊട്ടുന്നത്.

അതിനാല്‍ ചുണ്ടുകളുടെ സംരക്ഷണം വളരെ പ്രധാനമാണ്. ചുണ്ടിന്‍റെ സ്വാഭാവിക ഭംഗി നിലനിര്‍ത്താന്‍ അടുക്കളയില്‍ തന്നെ ചില പൊടിക്കൈകളുണ്ട്. അത്തരത്തില്‍ ചിലത് നോക്കാം…

ചുണ്ടില്‍ ദിവസവും നെയ്യ് പുരട്ടി മസാജ് ചെയ്യുന്നത് വരള്‍ച്ച മാറാന്‍ സഹായിക്കും.

വെളിച്ചെണ്ണയാണ് രണ്ടാമതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. വെളിച്ചെണ്ണ ചുണ്ടില്‍ പുരട്ടി മസാജ് ചെയ്യുന്നത് ചുണ്ടുകളുടെ വരള്‍ച്ച മാറാന്‍ ഗുണം ചെയ്യും.

പാല്‍ തേക്കുന്നതും ചുണ്ടിന് വളരെ നല്ലതാണ്. പാലിലടങ്ങിയിരിക്കുന്ന ലാക്ടിക് ആസിഡ് ചുണ്ടിലെ വരള്‍ച്ച തടയാന്‍ സഹായിക്കും. ചുണ്ടിലെ മൃതചര്‍മ്മം നീക്കിയ ശേഷമാണ് പാല്‍ പുരട്ടേണ്ടത്. പതിനഞ്ച് മിനുറ്റിന് ശേഷം കഴുകിക്കളയുകയും ചെയ്യാം.

കറ്റാര്‍വാഴ ജെല്‍ ചുണ്ടില്‍ തേക്കുന്നത് നശിച്ചുപോയ കോശങ്ങള്‍ നീങ്ങി സ്കിൻ നന്നായി വരാനും, ജലാംശം പിടിച്ചുനിര്‍ത്താനുമെല്ലാം സഹായിക്കും.

ഷിയ ബട്ടര്‍ ആണ് അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ഷിയ ബട്ടറില്‍ ധാരാളം ആന്‍റി ഓക്‌സിഡന്റുകള്‍ അടങ്ങിയിട്ടുണ്ട്. ഇവ ചുണ്ടുകളുടെ വരള്‍ച്ച മാറാന്‍ സഹായിക്കും.

ഒലിവ് ഓയില്‍ വരണ്ട ചര്‍മ്മത്തിന് നല്ലൊരു പരിഹാരമാണ്. ഒലിവ് ഓയിലില്‍ അടങ്ങിയിരിക്കുന്ന ആന്റിഓക്‌സിഡന്റുകള്‍ ചുണ്ടിന് ആവശ്യമായ പോഷണം നല്‍കാന്‍ സഹായിക്കും. ചുണ്ടില്‍ ഒലിവ് ഓയില്‍ പുരട്ടുന്നത് ഭംഗി കൂട്ടാനും സഹായിക്കും.

പ്രകൃതിദത്തമായ മോയിസ്ചറൈസര്‍ ആണ് തേന്‍. അതിനാല്‍ ചുണ്ട് വരണ്ടുപൊട്ടുന്നത് തടയാന്‍ തേന്‍ സഹായിക്കും. ഇതിനായി തേന്‍ നേരിട്ട് ചുണ്ടില്‍ തേച്ച്‌ മസാജ് ചെയ്യാം.

പഞ്ചസാര നല്ലൊരു സ്ക്രബറാണ്.ഇതിനായി ഒരു സ്പൂണ്‍ പഞ്ചസാരയെടുത്ത് അതില്‍ മൂന്നോ നാലോ തുള്ളി ഒലീവ് ഓയിലൊഴിച്ച്‌ അരസ്പൂണ്‍ തേനും ചേര്‍ത്ത് ചുണ്ടില്‍ പുരട്ടാം. ശേഷം വിരലുകള്‍ കൊണ്ട് ചുണ്ടില്‍ മൃദുവായി ഉരസുക. പത്ത് മിനിറ്റിന് ശേഷം കഴുകി കളയാം.

ദിവസവും ചുണ്ടില്‍ റോസ് വാട്ടര്‍ പുരട്ടുന്നത് വരള്‍ച്ച അകറ്റാൻ സഹായിക്കും.

നാരങ്ങാനീര് തേക്കുന്നതും ചുണ്ടിലെ വരള്‍ച്ചയകറ്റാന്‍ സഹായകമാണ്. നാരങ്ങയിലടങ്ങിയിരിക്കുന്ന വൈറ്റമിന്‍സി ചര്‍മ്മത്തിന് പൊതുവില്‍ നല്ലതാണ്. അതുപോലെ നാരാങ്ങാ നീര് ഗ്ലിസറിനുമായി കലര്‍ത്തി ചുണ്ടില്‍ പുരട്ടുന്നതും നല്ലതാണ്.

Post a Comment

Previous Post Next Post