താമരശ്ശേരി ചുരത്തില്‍ ആറാം വളവില്‍ ടൂറിസ്റ്റു ബസ് കേടായതിനാൽ വാഹന ഗതാഗതം തടസപ്പെട്ടു. രാവിലെ 5 മണിയോടെയാണ് ബസ് കേടായത്. അവധി ആഘോഷിക്കാനും മറ്റും വയനാട് ജില്ലയിലേക്ക് പുറപ്പെട്ടവരായിരുന്നു ബസിലുണ്ടായിരുന്നത്. ഇന്നലെ ചരക്കു ലോറി കേടായതു മൂലം 8 മണിക്കൂറിലധികം ചുരത്തില്‍ വാഹനഗതാഗതം തടസപ്പെട്ടിരുന്നു. പൊലീസും സന്നദ്ധ പ്രവര്‍ത്തകരും സ്ഥലത്തെത്തിയാണ് പിന്നീട് ബസ് മാറ്റിയത്. ഗതാഗത കുരുക്ക് തുടരുകയാണ്.

Post a Comment