ശ്രീകണ്‌ഠപുരം - ചെമ്ബന്തൊട്ടി - നടുവില്‍ റോഡിന്‌ ശാപമോക്ഷമാകുന്നു


ശ്രീകണ്‌ഠാപുരം: മലയോര ഹൈവേയും സംസ്‌ഥാന പാതയേയും തമ്മില്‍ ബന്ധിപ്പിക്കുന്ന ശ്രീകണ്‌ഠപുരം - ചെമ്ബന്തൊട്ടി - നടുവില്‍ റോഡിന്റെ നവീകരണത്തിനു വേണ്ടിയുള്ള ജനങ്ങളുടെ നിരന്തരമായ സമരപരിപാടികള്‍ക്കൊടുവില്‍ റോഡിന്‌ ശാപമോക്ഷമായി.


സജീവ്‌ ജോസഫ്‌ എം.എല്‍.എ. വകുപ്പ്‌ മന്ത്രിയുമായി വകുപ്പ്‌ മേധാവികളുമായി നിരന്തരം നടത്തിയ ചര്‍ച്ചയുടെ അടിസ്‌ഥാനത്തില്‍ റോ ഡിന്റെ നിര്‍മ്മാണത്തിന്‌ അടിയന്തര നടപടി സ്വീകരിക്കുമെന്ന മന്ത്രിയുടെ ഉറപ്പ്‌. 
ഇരിക്കൂര്‍ കണ്‍സ്‌ട്രഷന്‍ കോര്‍പ്പറേഷന്‍ കരാര്‍ ഏറ്റെടുത്തതാേടെ ജനങ്ങളുടെ ആവശ്യം സര്‍ക്കാര്‍ നിറവേറ്റിയിരിക്കുകയാണന്ന്‌ അഡ്വ. സജീവ്‌ ജോസഫ്‌ എം.എല്‍.എ അറിയിച്ചു. ദീര്‍ഘകാലമായി ജനങ്ങള്‍ അനുഭവിച്ചു വരുന്ന ക്ലേശകരമായ യാത്രക്ക്‌ റോഡിന്റെ നവികരണത്തോടു കൂടി പരിഹാരമാകുന്നതാണന്നും റോഡിന്റെ നിര്‍മ്മാണവുമായി ബന്ധപ്പെട്ട്‌ പ്രദേശവാസികളുടെ യോഗം ഉടന്‍ വിളിച്ചു ചേര്‍ക്കുമെന്നും എം.എല്‍.എ അറിയിച്ചു.
ശ്രീകണ്‌ഠപുരം -ചെമ്ബന്തൊട്ടി - നടുവില്‍ റോഡ്‌. 2017 - 18 ലെ ബഡ്‌ജറ്റില്‍ ഇതിന്റെ നവീകരണത്തിനായി 15 കോടി രൂപ വകയിരുത്തുകയും തുടര്‍ന്ന്‌ വിശദമായ എസ്‌റ്റിമേറ്റും പദ്ധതി റിപ്പോര്‍ട്ടും തയ്ായറാക്കുകയും ആയതിന്‌ കിഫ്‌ബിയുടെ പതിനഞ്ചാമത്‌ എക്‌സികുട്ടീവ്‌ കമ്മിറ്റി ബോര്‍ഡ്‌ അനുമതി നല്‍കുകയും ചെയ്‌തിരുന്നു. 
തുടര്‍ന്ന്‌ 31.91 കോടി രൂപയുടെ ധനാനുമതി നല്‍കിയിരുന്നെങ്കിലും സാങ്കേതികാനുമതി ലഭിച്ചിരുന്നില്ല. പിന്നീട്‌ കിഫ്‌ബി ഡിസൈന്‍ റിവ്യു ചെയ്‌തു. ഇതിനനുസരിച്ച്‌ റോഡിന്റെ വീതി 7 മീറ്റര്‍ എന്നുള്ളത്‌ 12 മീറ്റര്‍ ആക്കുകയും, റോഡ്‌ പൂര്‍ണ്ണമായും ഹൈവേ റോഡുകളുടെ നിലവാരത്തിലേയ്‌ക്ക് ഉയര്‍ത്തുകയും ചെയ്യുന്നതാണ്‌. 45-ാമത്‌ കിഫ്‌ബി ബോര്‍ഡ്‌ യോഗത്തില്‍ പ്രസ്‌തുത റോഡിന്‌ 47.72 കോടി രൂപയുടെ ധനാനുമതിയും തുടര്‍ന്ന്‌ കെ.ആര്‍.എഫ്‌.ബി യില്‌ നിന്ന്‌ സാങ്കേതികാനുമതി ലഭിക്കുകയും ചെയ്‌തിരുന്നു.

Post a Comment

Previous Post Next Post