ശബരിമലയിൽ നാളെ ഗതാഗത നിയന്ത്രണം

തങ്ക അങ്കി ഘോഷയാത്രയുമായി ബന്ധപ്പെട്ട് നാളെ ശബരിമലയില്‍ ഗതാഗത നിയന്ത്രണം. ഭക്തരെ നിലയ്ക്കലിൽ നിന്ന് പമ്പയിലേക്ക് കടത്തി വിടുന്നതിന് പോലീസ് നിയന്ത്രണം ഏര്‍പ്പെടുത്തി. നാളെ രാവിലെ 11 മണി വരെ നിലയ്ക്കല്‍ എത്തുന്ന അയ്യപ്പഭക്തരുടെ വാഹനങ്ങൾ മാത്രമേ പമ്പയിലേക്ക് കടത്തി വിടുകയുള്ളൂ. 11 മണി കഴിഞ്ഞ് എത്തുന്നവര്‍ക്ക് 3 മണിക്കൂറെങ്കിലും നിലയ്ക്കല്‍ തന്നെ തുടരേണ്ടിവരുമെന്ന് പൊലീസ് അറിയിച്ചു.

Post a Comment

Previous Post Next Post