കാത്തിരിപ്പവസാനിക്കുന്നു; പ്രതീക്ഷകളുടെയും സ്വപ്നങ്ങളുടെയും പുതിയൊരു വര്‍ഷത്തിലേക്ക് ഒരുനാള്‍ കൂടി


പുതുവര്‍ഷപ്പിറവിക്കായി കാത്തിരിക്കുകയാണ് മാലോകര്‍. പുത്തൻ പ്രതീക്ഷകളുമായി പുതിയൊരു വര്‍ഷത്തെ വരവേല്‍ക്കുവാൻ ആഘോഷങ്ങളും ആരവവുമായി നാട് ഒരുങ്ങി കഴിഞ്ഞു.

ഗ്രാമങ്ങളും നഗരങ്ങളും എന്ന് വേണ്ട, ഓരോ കുഞ്ഞു പ്രദേശങ്ങളും വിവിധങ്ങളായ പരിപാടികളുമായാണ് പുതുവര്‍ഷത്തെ വരവേല്‍ക്കാൻ തയ്യാറെടുത്തിരിക്കുന്നത്.

പലയിടങ്ങളിലും പാര്‍ട്ടികളും ആഘോഷങ്ങളുമായി സുഹൃത്തുക്കളുടെ ഗ്രൂപ്പുകള്‍, ക്ലബ്ബുകള്‍, വീടുകള്‍, എന്ന് വേണ്ട ചെറിയ തുരുത്തുകളില്‍ പോലും ഏറെ പ്രതീക്ഷയോടെയാണ് പുതിയ വര്‍ഷത്തെ വരവേല്‍ക്കാൻ ഒരുങ്ങിയിരിക്കുന്നത്. 2024 ലോകമെമ്ബാടുമുള്ളവര്‍ക്ക് സമാധാനത്തിന്റെയും സന്തോഷത്തിന്റെയും നാളുകള്‍ ആകട്ടെ.

Post a Comment

Previous Post Next Post