രോഗം: മലയോരത്ത് വാഴകള്‍ക്ക് കൂട്ടനാശം

 


ആലക്കോട്: മലയോര മേഖലയില്‍ വാഴത്തോട്ടങ്ങളില്‍ രോഗബാധയും പുഴുശല്യവും പടരുന്നു. പലയിടത്തും നേന്ത്രവാഴത്തോട്ടങ്ങള്‍ നാശത്തിന്‍റെ വക്കിലാണ്.

കുലച്ച വാഴകളുടെ ഇലകള്‍ മഞ്ഞ നിറമായി ഒടിഞ്ഞുവീഴുകയും വാഴകളുടെ ഇലകള്‍ പുഴുക്കല്‍ തിന്നു നശിപ്പിക്കുകയുമാണ്. വിപണിയില്‍ നേന്ത്രപ്പഴത്തിന് നല്ല വിലലഭിച്ചു തു‌ടങ്ങിയിരിക്കുന്പോഴാണ് കര്‍ഷകരുടെ പ്രതീക്ഷകള്‍ക്ക് തിരിച്ചടിയായി രോഗം പടര്‍ന്നു പിടിക്കുന്നത്. ഇലകള്‍ പുഴുക്കള്‍ തിന്നു നശിപ്പിക്കുന്നതോടെ കുലകളുടെ വലിപ്പം കുറയുകയാണ്. 

ബാങ്കുകളില്‍ നിന്നും സ്വകാര്യ സ്ഥാപനങ്ങളില്‍ നിന്നും വായ്പ എടുത്താണു പലരും കൃഷിയാരംഭിച്ചത്. ഈ വര്‍ഷം ശക്തമായ കാറ്റോ മഴയോ ഇല്ലാതിരുന്നതിനാല്‍ കര്‍ഷകര്‍ വലിയ പ്രതീക്ഷയായിരുന്ന പുലര്‍ത്തിയത്. 

എന്നാല്‍, രോഗബാധയും പുഴു ശല്യവും കാരണം വാഴകള്‍ നശിച്ചു തുടങ്ങിയത് വലിയ സാന്പത്തിക പ്രതിസന്ധിയിലേക്ക് തള്ളി വിടുമെന്നാണ് കര്‍ഷകര്‍ പറയുന്നത്. നേന്ത്രവാഴകള്‍ക്കൊപ്പം മറ്റു വാഴകളെയും പുഴുക്കള്‍ ആക്രമിക്കുന്നുണ്ട്. മഴ പെയ്യുന്ന സമയത്തു പുഴുശല്യത്തിനു കുറവുണ്ടെങ്കിലും വേനല്‍ ആരംഭിച്ചതോടെ പുഴുശല്യം വര്‍ധിച്ചതായാണ് കര്‍ഷകര്‍ പറയുന്നത്.

Post a Comment

Previous Post Next Post