എസ്ബിഐയുടെ ഭവന, വാഹന വായ്പാ പലിശ നിരക്ക് ഇന്ന് മുതല്‍ കൂടും; പുതിയ പലിശ നിരക്കുകള്‍ അറിയാം


മുബൈ: എസ്ബിഐയുടെ വായ്പാ പലിശ നിരക്കില്‍ വര്‍ധന വരുത്തി. അഞ്ചു മുതല്‍ പത്തു ബേസിസ് പോയിന്റ് വരെയാണ് വര്‍ധന.

ഇതോടെ ഭവന, വാഹന, വ്യക്തിഗത വായ്പകളുടെ നിരക്ക് ഉയരും.

പുതിയ നിരക്ക് ഇന്നു മുതല്‍ നിലവില്‍ വന്നതായി എസ്ബിഐ അറിയിച്ചു. വര്‍ധനയോടെ മാര്‍ജിനല്‍ കോസ്റ്റ് ഓഫ് ലെന്‍ഡിങ് റേറ്റ് (എംസിഎല്‍ആര്‍) എട്ടു മുതല്‍ 8.85 ശതമാനം വരെയായി.

ഒരു മാസത്തെ കാലാവധിക്ക് 8.20%, 3 മാസത്തെ കാലാവധിക്ക് 8.20%, 6 മാസത്തെ കാലാവധിക്ക് 8.55%, 1 വര്‍ഷത്തെ കാലാവധിക്ക് 8.65%, 2 വര്‍ഷത്തെ കാലാവധിക്ക് 8.75% എന്നിങ്ങനെയാണ് പുതിയ നിരക്കുകള്‍. എസ്ബിഐയുടെ വെബ്‌സൈറ്റ് പ്രകാരം 3 വര്‍ഷത്തെ കാലാവധിക്ക് 8.85% വരെയാണ് പലിശ നിരക്ക്.

Post a Comment

Previous Post Next Post