പരിയാരം ഗവ.മെഡിക്കല്‍ കോളജില്‍ സ്റ്റൈപ്പൻ്റ് ലഭിക്കാത്തതിനെ തുടര്‍ന്ന് സര്‍ജൻമാര്‍ നടത്തി വന്ന സമരം പിൻവലിച്ചു

 


പരിയാരം ഗവ.മെഡിക്കല്‍ കോളജ് 2018 ബാച്ച്‌ ഹൗസ് സര്‍ജൻമാര്‍ അഞ്ച് മാസമായി സ്റ്റൈപ്പൻ്റ് ലഭിക്കാത്തതിനെ തുടര്‍ന്ന് 14 ദിവസമായി നടത്തി വന്ന സമരം പിൻവലിച്ചു.


മെഡിക്കല്‍ കോളജ് പ്രിൻസിപ്പലുമായി നടന്ന ചര്‍ച്ചയില്‍ സ്റ്റൈപ്പൻ്റ് ലഭ്യമാക്കുന്നതിനുള്ള സാങ്കേതിക തടസങ്ങള്‍ നീക്കാൻ വേഗത്തിലുള്ള ഇടപെടല്‍ നടത്തുമെന്നും സസ്പെൻഷൻ ഉള്‍പ്പെടെയുള്ള പ്രതികാര നടപടികള്‍ പിൻവലിക്കുമെന്നും ഉറപ്പ് ലഭിച്ചതിനെ തുടര്‍ന്നാണ് സമരം പിൻവലിച്ചത്.


കഴിഞ്ഞ 4 നാണ് അനിശ്ചിതകാല സമരം തുടങ്ങിയത്. എസ്.എഫ്.ഐ, കെ.എസ്.യു, യൂത്ത് കോണ്‍ഗ്രസ് ഐ.എം.എ, പി.ജി അസോസിയേഷൻ, ആംസ്റ്റ, കെ.ജി.എം.ഒ, എൻ.ജി.ഒ, കെ.എൻ.എ, തുടങ്ങിയ സംഘടനകള്‍ സമരത്തിന് പിന്തുണ അറിയിക്കുകയും പി.ജി അസോസിയേഷൻ ഒരു ദിവസം സൂചനാ പണിമുടക്ക് നടത്തുകയും ചെയ്തു.


എം.എല്‍.എ, പ്രിൻസിപ്പല്‍, ആരോഗ്യമന്ത്രിയുടെ പേഴ്സണല്‍ സെക്രട്ടറി, മെഡിക്കല്‍ ഡയറക്ടര്‍, ജില്ലാ മെഡിക്കല്‍ ഓഫിസര്‍ തുടങ്ങിയവര്‍ വിഷയത്തില്‍ ഇടപെട്ട് സമരത്തിലുള്ള ഹൗസ് സര്‍ജൻമാരുമായി നിരവധി ചര്‍ച്ചകള്‍ നടത്തിയിരുന്നു.


സമരം നീണ്ടു പോകുന്നത് മെഡിക്കല്‍ കോളജിൻ്റെ പ്രവര്‍ത്തനങ്ങളെ ബാധിക്കുന്ന സ്ഥിതി ഉണ്ടായിരുന്നു. രോഗികളെ കൂടുതല്‍ ബുദ്ധിമുട്ടിലേക്ക് തള്ളിവിടാൻ താല്‍പര്യമില്ലെന്നും അധികൃതരുടെ ഉറപ്പ് വിശ്വസിച്ച്‌ സമരം പിൻവലിക്കുകയാണെന്നും ഹൗസ് സര്‍ജൻസ് അസോസിയേഷൻ ഭാരവാഹികള്‍ അറിയിച്ചു.


Pariyaram gov medical college

Post a Comment

Previous Post Next Post