ഗതാഗതക്കുരുക്കില്‍ വീര്‍പ്പുമുട്ടി കരുവഞ്ചാല്‍ ടൗണ്‍




കരുവഞ്ചാല്‍: അടിക്കടിയുണ്ടാകുന്ന ഗതാഗത കരുക്കില്‍ വീര്‍പ്പുമുട്ടി കരുവഞ്ചാല്‍ ടൗണ്‍. ചൊവ്വാഴ്ച രാവിലെ തുടങ്ങിയ ഗതാഗതക്കുരുക്ക് രാത്രിയേറെ വൈകിയാണ് ഒഴിവായത്.


വാഹനങ്ങളുടെ നിര കിലോമീറ്ററുകളോളം നീണ്ടു. 

ഗതാഗതകുരുക്കിനെ തുടര്‍ന്ന് പല ബസുകള്‍ക്കും സര്‍വീസ് പൂര്‍ത്തിയാക്കാനായില്ല. ഇതിനിടെ കരുവഞ്ചാല്‍ പാലത്തിനടുത്ത അനധികൃത പാര്‍ക്കിംഗും റോഡ് നിയമങ്ങള്‍ തെറ്റിച്ചുള്ള ഡ്രൈവിഗും കുരുക്ക് രൂക്ഷമാക്കുകയും ചെയ്തു.

വരും ദിവസങ്ങളില്‍ കുരുക്ക് ഇല്ലാത്തവിധം ഗതാഗത സംവിധാനം ഒരുക്കിയില്ലെങ്കില്‍ ആലക്കോട് പള്ളി തിരുനാളിനെയും അരങ്ങം ക്ഷേത്രോത്സവത്തെയും പ്രതികൂലമായി ബാധിച്ചേക്കുമെന്ന് നാട്ടുകാര്‍ പറഞ്ഞു. കരുവഞ്ചാല്‍ ടൗണില്‍ അടിക്കടിയുണ്ടാകുന്ന ഗതാഗത കുരുക്ക് കാരണം വ്യാപാര മേഖല കടുത്ത പ്രതിസന്ധിയാണ് നേരിടുന്നത്. കുരുക്ക് ഭയന്ന് പലരും മറ്റിടങ്ങളിലേക്ക് പോയി സാധനങ്ങള്‍ വാങ്ങിക്കുകയാണെന്ന് വ്യാപാരികള്‍ പറഞ്ഞു. വ്യാപാര മേഖലയുടെ നിലനില്‍പ്പിന് അധികൃതര്‍ ഇടപെട്ട് ഗതാഗത കുരുക്കിന് ശാശ്വത പരിഹാരം കാണണമെന്ന ആവശ്യം ശക്തമാണ്.

Post a Comment

Previous Post Next Post